Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
മാവൂർ: വിവിധ സ്കൂൾ മേളകളിലും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച മാവൂർ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ മാവൂരിൽ ആഹ്ലാദപ്രകടനം നടത്തി. റൂറൽ ഉപജില്ല കലോത്സവം, ഉപജില്ല ഗണിത ശാസ്ത്രമേള, ഉപജില്ല ഐ.ടി മേള എന്നിവയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിരുന്നു. കൂടാതെ, റവന്യൂ ജില്ല ഗണിത ശാസ്ത്ര മേളയിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെടുകയും സബ്ജില്ല അറബിക് സാഹിത്യോത്സവത്തിൽ റണ്ണറപ്പാവുകയും സബ്ജില്ല കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ് നേടുകയും ചെയ്തു. സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റിയാണ് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചത്. ബാൻഡ് വാദ്യത്തി​െൻറ അകമ്പടിയോടെ സ്കൂൾ കോമ്പൗണ്ടിൽനിന്ന് ആരംഭിച്ച പ്രകടനം മാവൂർ അങ്ങാടി ചുറ്റി സ്കൂളിൽ തന്നെ സമാപിച്ചു. തുടർന്ന്, പായസവിതരണവും നടന്നു. പ്രധാനധ്യാപകൻ എം. മധു, റൂറൽ കലോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ സത്താർ, അധ്യാപകരായ പി. സുഹറ, കെ.ടി. മിനി, പി. ഷൈനി, വി. ശ്രീമതി, ഇ. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. പുത്തൻ അനുഭവമായി വിദ്യാഭ്യാസ ഗ്രാമസഭ പെരുവയൽ: സാമൂഹിക പങ്കാളിത്തത്തോടെ വിദ്യാലയത്തി​െൻറ അക്കാദമിക് മികവ് ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ രൂപവത്കരിക്കാൻ വിദ്യാഭ്യാസ ഗ്രാമസഭ സംഘടിപ്പിച്ചു. ചെറുകുളത്തൂർ ജി.എൽ.പി സ്കൂളിലാണ് ഗ്രാമസഭ ചേർന്നത്. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി പദ്ധതി തയാറാക്കി. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി. സുഷമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുബിത തോട്ടഞ്ചേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.സി.ഇ.ആർ.ടി റിസർച് ഓഫിസർമാരായ ഡോ. കെ.എസ്. ശിവകുമാർ, കെ. ബാബു, ഡയറ്റ് െലക്ചറർ വി. പരമേശ്വരൻ, കുണ്ടുപറമ്പ് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. രമേശൻ എന്നിവർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തംഗം ടി.എം. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story