Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹ്ളറ സിൽവർ ജൂബിലി...

മഹ്ളറ സിൽവർ ജൂബിലി ആഘോഷം സമാപിച്ചു

text_fields
bookmark_border
മാവൂർ: . സമാപന സമ്മേളനം സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഹ്ളറ പ്രസിഡൻറ് ഹസൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. മത്സരവിജയികൾക്കുള്ള സമ്മാനം സമസ്ത മുശാവറ അംഗം കോടമ്പുഴ ബാവ മുസ്ലിയാർ വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഫൈസി, മഹ്ളറ ജനറൽ സെക്രട്ടറി നെച്ചായിൽ മുഹമ്മദലി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറഷീദ് അരീക്കോട്, ജി. അബൂബക്കർ, പി.ടി.സി. മുഹമ്മദലി, ഉസ്മാൻ സഖാഫി എന്നിവർ സംസാരിച്ചു. പുലർച്ചെ വീട് തകർന്നു; കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു മാവൂർ: ഗ്രാമ പഞ്ചായത്ത് 14ാം വാർഡിൽ കച്ചേരിക്കുന്നിൽ തലക്കുമരം പറമ്പ് ബിനുവി​െൻറ വീട് തകർന്നു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിനകത്ത് ഉറങ്ങിക്കിടന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നിലെ കിടപ്പുമുറിയുടെ മേൽക്കൂര നിലംപൊത്തുകയായിരുന്നു. മേൽക്കൂര പൊട്ടുന്ന ശബ്ദം കേട്ട് ബിനുവും ഭാര്യ ശ്രീജയും മക്കളായ അഭിന (10), അഭിൻ (അഞ്ച്) എന്നിവരോടൊപ്പം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചുമരിന് വിള്ളലുണ്ടാവുകയും പുറത്തേക്ക് തള്ളുകയും ചെയ്തു. രാവിലെ നാട്ടുകാരെത്തി ശേഷിക്കുന്ന ഭാഗത്തെ ഓടുകൾ എടുത്തുമാറ്റുകയും തകർന്ന ചുമർ പൊളിച്ചുമാറ്റുകയും ചെയ്തു. കൂലിപ്പണിക്കാരനായ ബിനുവും കുടുംബവും സമീപത്ത് സഹോദര​െൻറ വീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. വില്ലേജ് ഓഫിസർക്കും പട്ടികജാതി വികസന ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story