Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജനങ്ങളെ ആദരിച്ചു

വയോജനങ്ങളെ ആദരിച്ചു

text_fields
bookmark_border
ഫറോക്ക്: വയോജന ദിനാഘോഷത്തി​െൻറ ഭാഗമായി സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഐ.സി.ഡി.എസ് കോഴിക്കോട് അർബൻ മേഖലയിലെ വിവിധ തലങ്ങളിൽ പ്രശസ്തരായ . വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനികളായ സോഷ്യോ വാസു, തിരുമുഖത്ത് സുകുമാരൻ, എഴുത്തുകാരൻ ഡോ. പി.കെ. പോക്കർ, തബലിസ്റ്റ് കെ.വി. അബൂബക്കർ, കലാകാരി ചന്ദ്രമതി ടീച്ചർ, പാട്ടെഴുത്തുകാരനും സംഗീതജ്ഞനുമായ ബാലകൃഷ്ണൻ, നാടൻപാട്ടുകാരി സരസ്വതി, ഫറോക്ക് ബാങ്ക് പ്രസിഡൻറ് ഭരതൻ, കർഷകശ്രീ രാധാകൃഷ്ണൻ, യോഗാഭ്യാസി ഭാഗ്യം, അഭിനേതാവും നാടകകൃത്തുമായിരുന്ന മുല്ലശ്ശേരി രാജൻ, നാടകകാരൻ ശേഖരൻ മാടമംഗലത്ത് എന്നിവരെയാണ് ആദരിച്ചത്. ഇവർക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ നൽകി. കോർപറേഷൻ കൗൺസിലർമാരായ ശ്രീജ ഹരീഷ്, ചെരാൽ പ്രമീള, പേരോത്ത് പ്രകാശൻ, എം. കുഞ്ഞാമുട്ടി, കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു. പി. ജാസ്മിൻ ബീഗം സ്വാഗതവും സൂപ്രണ്ട് എ.പി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. FARO1 വയോജന പ്രതിഭകളെ ആദരിക്കൽ ചടങ്ങ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story