Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് നവോത്ഥാന സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: നബിദിനാഘോഷം ആചാരമോ അനുഷ്ടാനമോ അല്ലെന്നും സുന്നത്ത് ജമാഅത്തി​െൻറ ആശയമാണെന്നും കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല മൗലിദ് സദസ്സും നവോത്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നികളാണെന്ന് പറയുന്നവര്‍പോലും കലോത്സവങ്ങളുടെ മാതൃകയില്‍ നബിദിനം ആഘോഷിക്കുന്നത് തടയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡൻറ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലക്കോയ തങ്ങള്‍ മൗലിദ് സദസ്സിന് നേതൃത്വം നല്‍കി. സൈനുല്‍ ആബിദീന്‍ തങ്ങള്‍, അസ്‌ലം ബാഖവി, യു.കെ. ഇബ്രാഹിം ഓമശ്ശേരി, സമദ് പെരുമുഖം, മാമുക്കോയ ഹാജി, ആര്‍.വി.എ. സലാം, സുബൈര്‍, സി.പി. ഇഖ്ബാല്‍, ഫൈസല്‍ ഫൈസി മടവൂര്‍, ഖാസിം നിസാമി, റാഷിദ് ദാരിമി, അബ്ദുറസാഖ് കാദിയോട്, പി.ടി. മുഹമ്മദ്, ഫസല്‍ തങ്ങള്‍, യഹിയ വെള്ളയില്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, സുഹൈല്‍, ഫുഹാദ്, നൗഫല്‍ ഫൈസി, എം.പി. കോയട്ടി, ഐ.പി. അഷ്‌റഫ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഒ.പി. അഷ്‌റഫ് സ്വാഗതവും ജലീല്‍ ദാരിമി നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story