Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനവഴി താണ്ടാൻ...

പഠനവഴി താണ്ടാൻ കാലുകൾതന്നെ ശരണം മുഖ്യമന്ത്രിക്ക്​ വീണ്ടും കാലുകൊണ്ട്​ എഴുതിയ ആസിമി​െൻറ കത്ത്

text_fields
bookmark_border
ഒാമേശ്ശരി: സ്വന്തം സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജന്മനാ ഇരു കൈകളും നഷ്ടപ്പെട്ട വെളിമണ്ണ ഗവ. യു.പി സ്കൂൾ വിദ്യാർഥി ആസിം മുഖ്യമന്ത്രി പിണറായി വിജയന് കാലുകൊണ്ട് എഴുതിയ കത്തയച്ചു. പഠനത്തിന് സൗകര്യമൊരുക്കാൻ മൂന്നു വർഷംമുമ്പ് ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് സ്വന്തം സ്കൂളായ എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്കൂൾ യു.പി സെക്ഷനായി ഉയർത്തി. ആസിമിന് സ്വന്തമായി സ്കൂളിൽ പോകാൻ പ്രാപ്തിയില്ല. പ്രാഥമിക കാര്യങ്ങൾക്ക് സഹായം നൽകാനും രക്ഷിതാക്കൾ രണ്ടും മൂന്നും തവണ സ്കൂളിലെത്തണം. പിതാവ് ഷഹീദ് യമാനിയും മാതാവ് ജാസ്മിനും തോളിലേറ്റിയാണ് ആസിമിനെ സ്കൂളിലെത്തിക്കുന്നത്. എട്ടാം ക്ലാസിൽ പഠനത്തിന് തൊട്ടടുത്ത് സ്കൂളില്ലാത്തതാണ് ദുരിതമായത്. കൂടത്തായി നീലേശ്വരം സ്കൂളിലെത്തണമെങ്കിൽ എട്ടു കിലോമീറ്റർ യാത്രചെയ്യണം. ഒാമശ്ശേരി പഞ്ചായത്ത് പരിധിയിൽതന്നെ ഗവ. ഹൈസ്കൂൾ സ്വന്തമായി ഇല്ലാത്തതിനാൽ ഉയർത്തണമെന്ന ആസിമി​െൻറ ആഗ്രഹത്തിന് നാട്ടുകാരുടെ പിന്തുണയുണ്ട്. എല്ലാ ഭൗതികസൗകര്യങ്ങളും 17 ക്ലാസ്മുറികളും പുതിയ നാല് ക്ലാസ് മുറിയുടെ നിർമാണവും സ്കൂളിൽ തുടങ്ങിയിട്ടുണ്ട്. സ്കൂളി​െൻറ പുരോഗതിക്കുവേണ്ടി പ്രവാസി ഒാൾഡ് സ്റ്റുഡൻറ്സ് കമ്മിറ്റിയും ജനകീയ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളായി ഉയർത്തുകയാണെങ്കിൽ സ്ഥലം ഏറ്റെടുത്ത് നൽകാനും നാട്ടുകാർ തയാറാണ്. സർക്കാർ ത​െൻറ അപേക്ഷ പരിഗണിച്ച് സഫലീകരിക്കുമെന്നാണ് ആസിമി​െൻറ പ്രതീക്ഷ.
Show Full Article
TAGS:LOCAL NEWS 
Next Story