Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലക്കുകേന്ദ്ര നിർമാണം...

അലക്കുകേന്ദ്ര നിർമാണം നിർത്തണം ^ബി.ജെ.പി

text_fields
bookmark_border
അലക്കുകേന്ദ്ര നിർമാണം നിർത്തണം -ബി.ജെ.പി കൊടുവള്ളി: നഗരസഭയിലെ കരുവൻപൊയിലിനടുത്തുള്ള ചെറുപുഴയിൽ മാതോലത്തുകടവിൽ അനധികൃതമായി നടത്തുന്ന സ്വകാര്യവ്യക്തിയുെട അലക്കു കേന്ദ്ര നിർമാണം തടയാൻ അധികൃതർ തയാറാവണമെന്ന് ബി.ജെ.പി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. അലക്കുകേന്ദ്രം ആരംഭിച്ചാൽ അതിൽനിന്ന് പുറംതള്ളുന്ന രാസപദാർഥങ്ങൾ അടങ്ങിയ മലിനജലം ചെറുപുഴയെ മലിനമാക്കുകയും എൻ.ഐ.ടി, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിന് ഭീഷണിയാവുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ് കെ.വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു പടിപ്പുരക്കൽ, വി. ഷിജികമാർ, വി.എം. ഷാജു, കെ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഡോക്യുമ​െൻറ് റൈറ്റേഴ്സ് അസോ. സമ്മേളനം കൊടുവള്ളി: ഓൾ കേരള ഡോക്യുമ​െൻറ് റൈറ്റേഴ്സ് അസോസിയേഷൻ കൊടുവള്ളി യൂനിറ്റ് സമ്മേളനം നഗരസഭ കൗൺസിലർ ഇ.സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാഘവൻ നായർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി. ആഷിഷ് കുമാർ, ഇ. സുരേന്ദ്രൻ, നസിർ അഹമ്മദ്, ഇസ്മായിൽ, വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. രാഘവൻ നായർ (പ്രസി), പി. രാമചന്ദ്രൻ (സെക്ര), കെ. ഇസ്മായിൽ (ട്രഷ). അധ്യാപക നിയമനം കൊടുവള്ളി: കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്രം, ഉർദു അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 20ന് തിങ്കളാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
Show Full Article
TAGS:LOCAL NEWS 
Next Story