Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ വീട്ടിൽനിന്നും മൂന്ന് പവനും 25,000 രൂപയും മോഷണം പോയി

text_fields
bookmark_border
രാമനാട്ടുകര: വീട്ടമ്മ മകളെ സ്കൂളിലേക്ക് കൊണ്ടുപോയ സമയത്ത് പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്ടാവ് മൂന്ന് പവനും 25,000 രൂപയും അപഹരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി വികാസ് ഓഡിറ്റോറിയത്തിന് സമീപം ആനന്ദ കൃഷ്ണ​െൻറ വീട്ടിലാണ് മോഷണം നടന്നത്. ആനന്ദകൃഷ്ണ​െൻറ ഭാര്യ ചൈതന്യ ശിൽപ മകളെ നഴ്സറിയിൽ വിടാൻ വീട്ടിൽനിന്നും പുറത്തിറങ്ങിയതായിരുന്നു. മകളെ പറഞ്ഞയച്ച് തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടിൽനിന്നും മോഷ്ടാവ് ഇറങ്ങിവരുന്നതാണ് കണ്ടത്. വീട്ടമ്മയെ തള്ളിമാറ്റിയാണ് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടത്. വികാസ് ഓഡിറ്റോറിയത്തിന് മുൻവശം ഗാർഡൻ നടത്തുകയാണ് ആനന്ദകൃഷ്ണൻ. സമീപത്തുള്ള മത്സ്യവിൽപന കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെടുന്ന ചിത്രം പതിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞ് ഫറോക്ക് എസ്.ഐ രമേശ് കുമാർ സ്ഥലത്തെത്തി. സി.സി.ടി.വിയിലെ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story