Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിക്​

അറബിക്​ സാഹി​േത്യാത്സവം

text_fields
bookmark_border
ഫറോക്ക്: ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. രാമനാട്ടുകര സേവാ മന്ദിരം പോസ്റ്റ് ബേസിക് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നല്ലളം ഗവ. ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ തുമ്പപ്പാടം ഐ.ഇ.എം.യു.പി സ്കൂൾ ഒന്നാം സ്ഥാനവും ഫറോക്ക് ഗവ. ഗണപത് വി.എച്ച്.എസ്.എസ്, രാമനാട്ടുകര ഗവ. യു.പി എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. മണ്ണൂർ നോർത്ത് എ.യു.പിക്കാണ് മൂന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ നല്ലളം എ.എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ രണ്ടാം സ്ഥാനവും തുമ്പപ്പാടം ഐ.ഇ.എം എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. പദപ്പയറ്റ്, പദകേളിയിൽ 10 വർഷത്തെ കുത്തകക്ക് അനക്കമില്ല ഫറോക്ക്: ഉപജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് സാഹിത്യോത്സവത്തിലെ പദപ്പയറ്റ്, പദകേളി എന്നീ ഇനങ്ങളിൽ കഴിഞ്ഞ പത്തു വർഷമായി തുടരുന്ന കുത്തക തുമ്പപ്പാടം ഐ.ഇ.എം യു.പി സ്കൂൾ ഇത്തവണയും നിലനിർത്തി. യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ തുടർച്ചയായി ഇത് രണ്ടാം തവണയാണ് തുമ്പപ്പാടം ഐ.ഇ.എം യു.പി ചാമ്പ്യന്മാരാകുന്നത്. പദപ്പയറ്റിൽ വി.കെ. ഫാത്തിമ ദിൽഷയും പദകേളിയിൽ പി.സി. അഫ്നാൻ സലീമും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story