Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത കൂട്ടായ്മയിൽ...

വനിത കൂട്ടായ്മയിൽ കരനെൽകൃഷിയിൽ നൂറു​മേനി വിളവ്​

text_fields
bookmark_border
അത്തോളി: വനിതകളുടെ കൂട്ടായ്മയിൽ തീർത്ത നെൽകൃഷിക്ക് നൂറുമേനി വിളവ്. തലക്കുളത്തൂർ പഞ്ചായത്തിൽ ഒന്നാം വാർഡിലെ വള്ളിൽകടവിലാണ് സ്ത്രീകളുടെ കൂട്ടായ്മയായ ഉദയം, ജയന്തി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കരനെൽ കൃഷി വിളവെടുപ്പ് നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽ നിന്നും സബ്സിഡിയോടു കൂടി കിട്ടിയ വിത്തിറക്കിയാണ് കൃഷി ചെയ്തത്. ഉഷ, പുഷ്പ, ലളിത, ജാനകി, ശകുന്തള, ഷീബ, പ്രേമ, മിനി, ജാനകി, ശ്രീജ എന്നിവരാണ് നേതൃത്വം നൽകിയത്. ഇതിനു ശേഷം മറ്റൊരു കൃഷിയിലേക്കിറങ്ങാനും ഇവർക്ക് പദ്ധതിയുണ്ട്. സൈക്കിൾ വിതരണം ചെയ്തു ചേളന്നൂർ: എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ എട്ടേരണ്ട് അംഗൻവാടിയിലെ കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ എൻ.പി. രഞ്ജിത്ത് അംഗൻവാടി അധ്യാപിക പുഷ്പവല്ലിക്ക് നൽകി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ലീഡർമാരായ പി.ആർ. അനാമിക, അബ്ദുൽ റൗഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story