Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോടികൂട്ടിയ കവല ഇനി...

മോടികൂട്ടിയ കവല ഇനി നഗരത്തിന്​ സ്വന്തം

text_fields
bookmark_border
കോഴിക്കോട്: പാഴ്വസ്തുക്കൾ ഉപയോഗിച്ച് മോടികൂട്ടിയ രണ്ടു കവലകൾ ഇനി നഗരത്തിന് സ്വന്തം. പി.ടി. ഉഷ റോഡിൽ നാലാംഗേറ്റ് ജങ്ഷനിലേയും റെഡ്ക്രോസ് റോഡിൽ മൂന്നാലിങ്കൽ ജങ്ഷനിലേയും ട്രാഫിക് െഎലൻറുകളാണ് മോടികൂട്ടിയത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപയോഗം കഴിഞ്ഞ ടയർ, പെയിൻറ്, കമ്പിക്കഷണങ്ങൾ, കയർ തുടങ്ങിയ വിവിധ പാഴ്വസ്തുക്കൾ ഒന്നിച്ചിണക്കി കവലക്ക് പുതുമുഖം നൽകിയത്. ബംഗളൂരു െഎ.ടി മേഖലയിൽനിന്ന് വിരമിച്ച് നഗരത്തിലെത്തിയ നാഗർകോവിൽ സ്വദേശി താജ് മാഹറാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ സന്നിഹിതനായി.
Show Full Article
TAGS:LOCAL NEWS 
Next Story