Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ കാത്തിരിപ്പ്...

ബസ്​ കാത്തിരിപ്പ് കേന്ദ്രം തുരുമ്പെടുത്ത് അപകടഭീഷണിയിൽ

text_fields
bookmark_border
മുക്കം: ബസ് കാത്തിരിപ്പ് കേന്ദ്രം തുരുമ്പെടുത്ത് അപകട ഭീഷണിയുയർത്തുന്നു. മുക്കം എരഞ്ഞിമാവ് അങ്ങാടിയിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. മുക്കം, അരിക്കോട് ചെറുവാടി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. നാലര പതിറ്റാണ്ട് മുമ്പാണ് ബസ്സ്റ്റാൻഡ് നിർമിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. ചുമരുകൾ വരെ നാശത്തി​െൻറ വക്കിലാണ്. എത്രയും വേഗം കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റി പുതിയത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽ ജനംവലയുന്നു മുക്കം: മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽെപട്ട് ജനങ്ങൾ വലയുന്നു. മുക്കം കോഴിക്കോട്, കുന്ദമംഗലം, മാവൂർ, മുത്താലം കൊടുവള്ളി തുടങ്ങിയ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന അങ്ങാടിയാണ് മണാശ്ശേരി. നാല് റോഡുകൾ കടന്നുപോകുന്ന മണാശ്ശേരി ജങ്ഷനിലാണ് ഗതാഗതക്കുരുക്ക് പതിവായുള്ളത്. വൈകീട്ടാണ് ഗതാഗതക്കുരുക്ക് ഏറ്റവും മുറുകുന്നത്. ഇൗസമയം റോഡ് മുറിച്ച് കടക്കുകയെന്നത് വിദ്യാർഥികളെ സംബന്ധിച്ച് ഒരു സാഹസമാണ്. റോഡിൽ സീബ്രാലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഗതാഗതക്കുരുക്കിന് തടയിടാൻ സംവിധാനമുണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story