Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിലെ നീർത്തടത്തിൽ...

മാവൂരിലെ നീർത്തടത്തിൽ വിവിധ പദ്ധതികൾക്ക് നടപടി

text_fields
bookmark_border
മാവൂർ മാതൃകാ ജൈവവൈവിധ്യപരിപാലന പഞ്ചായത്ത് മാവൂർ: ഊർക്കടവിൽ െറഗുലേറ്റർ വന്നതോടെ വെള്ളക്കെട്ടായി മാറിയ തെങ്ങിലക്കടവ് -കൽപ്പള്ളി- പള്ളിയോൾ നീർത്തടത്തിൽ വിവിധ പദ്ധതികൾക്ക് നടപടി. നീർത്തടത്തിൽ വെള്ളം കുറഞ്ഞ ഭാഗങ്ങൾ കൃഷിയോഗ്യമാക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സഹായം വാഗ്ദാനം ചെയ്തു. മാവൂരിനെ മാതൃകാ ജൈവവൈവിധ്യപരിപാലന പഞ്ചായത്തായി തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലയിൽ മൂന്ന് പഞ്ചായത്തുകളെയാണ് ഇതിന് തെരഞ്ഞെടുത്തത്. ഇതിനായി അനുവദിക്കുന്ന അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് നീർത്തടത്തിൽ മത്സ്യ കൃഷി, താമര കൃഷി എന്നിവയും നടപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് മന്ത്രി സുനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാഗ്ദാനം. നീർത്തടത്തിൽ കൃഷിയോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് അസി. അഗ്രികൾചറൽ ഡയറക്ടർക്ക് നിർേദശം നൽകി. ജൈവവൈവിധ്യ പരിപാലനപദ്ധതിയുടെ ഭാഗമായി ഇവിടെ അന്യംനിന്നുപോകുന്ന നെൽവിത്തുകൾ, കുറ്റിക്കുരുമുളക്, കിഴങ്ങുവർഗങ്ങൾ എന്നിവ കൃഷി ചെയ്യും. നീർത്തടത്തിൽ മൂടിനിൽക്കുന്ന പായൽ നീക്കം ചെയ്ത ശേഷമായിരിക്കും മത്സ്യകൃഷി. ഇതിന് ജൈവവൈവിധ്യപരിപാലന പദ്ധതിയുടെ ഫണ്ട് ഉപയോഗിക്കും. നിലവിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന് സർവേ നടത്തും. സാറ്റലൈറ്റ് സർവേക്കും ഉദ്ദേശ്യമുണ്ട്. ഇതിനിടെ, നീർത്തട മേഖലയെ കമ്യൂണിറ്റി റിസർവ് ആക്കുന്നതി​െൻറ ഭാഗമായി ഭൂവുടമകളുടെ യോഗം വില്ലേജ് ഓഫിസർ വിളിച്ചു ചേർത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം. കേന്ദ്രസർക്കാറിൽ നിന്ന് ഗ്രാമപഞ്ചായത്തിന് ലഭിച്ച നിർദേശമനുസരിച്ചാണ് യോഗം.
Show Full Article
TAGS:LOCAL NEWS 
Next Story