Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ വിദ്യാർഥിനി...

മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവം: എസ്.പി സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
മുക്കം: മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് നാലാംവർഷ വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ എസ്.പി സ്ഥലം സന്ദർശിച്ചു. തൃശൂർ എടതുരുത്തി സ്വദേശി ഊഷ്മൾ (22) ആണ് കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. എസ്.പി പുഷ്കരൻ കോളജ് സന്ദർശിച്ച് അധികൃതരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. മരിക്കുന്നതിന് മുമ്പ് ഊഷ്മൾ ത​െൻറ മൊബൈൽ നിലത്തെറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇൗ മൊബൈൽ സൈബർസെല്ലി​െൻറ സഹായത്തോടെ പരിശോധിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോടെ തൃശൂരിലേക്ക് കൊണ്ടുപോയി. അതേസമയം, ആത്മഹത്യയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story