Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിജീവനം രണ്ടാം ഘട്ടം...

അതിജീവനം രണ്ടാം ഘട്ടം സ്തനാർബുദ പരിശോധന- വളൻറിയർ സേന രൂപവത്​കരിച്ചു

text_fields
bookmark_border
ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ 17, 22 ഡിവിഷനുകളിൽ കാൻസർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതി​െൻറ ഭാഗമായി രൂപം കൊടുത്ത 'അതിജീവന'ത്തി​െൻറ രണ്ടാംഘട്ട പരിപാടികൾ ആരംഭിച്ചു. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന് സ്ത്രീകളെ സഹായിക്കുന്ന പരിശീലന പരിപാടിക്കാണ് തുടക്കം കുറിച്ചത്. ഇതിനായി ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് രൂപവത്കരിച്ചു. ബ്രിഗേഡ് അംഗങ്ങൾ വീടുവീടാന്തരം കയറി സ്ത്രീകൾക്ക് സ്വയം സ്തനാർബുദ പരിശോധന പരിശീലിപ്പിക്കും. എല്ലാ ഡിവിഷനുകളിലും സീഡി പ്രദർശനവും നടത്തും. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അതിജീവനം ചെയർമാൻ കെ. സുബൈർ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെ. ചെയർപേഴ്സൻ ഹരീദ മോയിൻകുട്ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, ലസിത കച്ചേരി, ഹൈഫ ബന്ന, പി.കെ. അബ്ദുൽ ഖാദർ, ഒ. ശരീഫുദീൻ എന്നിവർ സംസാരിച്ചു. മലബാർ കാൻസർ കെയർ സൊെസെറ്റിയിലെ ഡോ. ഡി.കെ. പൈ (ചെയർമാൻ), ഡോ. വി.സി. രവീന്ദ്രൻ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story