Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുദ്രപ്പത്രക്ഷാമം:...

മുദ്രപ്പത്രക്ഷാമം: ജനങ്ങൾ വലയുന്നു

text_fields
bookmark_border
കക്കോടി: നൂറുരൂപയുടെ മുദ്രപ്പത്രക്ഷാമംമൂലം ജില്ലയിൽ ജനങ്ങൾ വലയുന്നു. ജി.എസ്.ടി ഉൾപ്പെടെയുള്ള പ്രതിസന്ധി നിലനിൽക്കെയാണ് ഒരാഴ്ചയിലേറെയായി നൂറുരൂപയുടെ മുദ്രപ്പത്ര ക്ഷാമംമൂലം ജനങ്ങൾ നെേട്ടാട്ടമോടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രഷറിയിൽനിന്ന് അവസാനമായി നൂറുരൂപയുടെ മുദ്രപ്പത്രം ലഭിച്ചെതന്ന് െവണ്ടർമാർ പറയുന്നു. തീർന്ന അന്നുമുതൽതന്നെ ഒന്നുരണ്ടുദിവസത്തിനകം ലഭിക്കുമെന്ന് അറിയിച്ചിരുന്നതല്ലാതെ ട്രഷറിയിൽ ഇതുവരെക്കും എത്തിയില്ല. തിരുവനന്തപുരത്തുനിന്ന് നേരിട്ട് എത്തിക്കാനുള്ള തടസ്സമാണ് മുദ്രപ്പത്രം ലഭിക്കാത്തതിനുകാരണം. മിക്ക ഉടമ്പടികൾക്കും ഇരുനൂറുരൂപയുടെ മുദ്രപ്പത്രം വേണമെന്നതിനാൽ പലരും മറ്റുജില്ലകളിൽനിന്ന് തരപ്പെടുത്തുകയാണ്. പത്ത്, ഇരുപത്, അമ്പത്, നൂറ്, അഞ്ഞൂറ് എന്നീ ഡിജിറ്റുകളുടെ മുദ്രപ്പത്രമാണ് നിലവിലുള്ളതെങ്കിലും നൂറുരൂപയുടേതൊഴിച്ച് മറ്റു തുകകളുടേത് ലഭ്യമാണ്. കൂടുതൽ തുകയുടെ ഉടമ്പടികൾക്ക് അമ്പതുരൂപയുടെ മുദ്രപ്പത്രം ഇടപാട് നടത്താൻ െവണ്ടർമാരും ഇടപാടുകാരും താൽപര്യം കാണിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഭൂമി തരം മാറ്റുന്നതിന് 200 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ആവശ്യമായതിനാൽ േകാർട്ട് ഫീ സ്റ്റാമ്പും െവണ്ടർമാരിൽ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇൗ മാസം 27 വരെ മാത്രമേ കൃഷിഒാഫിസുകളിൽ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നതിനാൽ കോർട്ട് ഫീ സ്റ്റോക്ക് ചെയ്താൽ ആവശ്യക്കാരെത്തിയില്ലെങ്കിൽ നഷ്ടമാകുമെന്ന ഭീതിയിലാണ് െവണ്ടർമാർ കൂടുതൽ ശേഖരിക്കാത്തതെത്ര.
Show Full Article
TAGS:LOCAL NEWS 
Next Story