Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജൈവകൃഷി

ജൈവകൃഷി

text_fields
bookmark_border
കോഴിക്കോട്: ഹരിത കേരളത്തിന് സഹകരണത്തി​െൻറ കൈത്താങ്ങ് എന്ന ആശയം പ്രാവർത്തികമാക്കി ചേവായൂർ സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ മഴക്കുഴി നിർമിക്കുകയും ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ട് തുടക്കം കുറിക്കുകയും ചെയ്തു. ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ പി.എം. ചന്ദ്രൻ, എ.വി. അച്യുതാനന്ദൻ, യു.പി. അബ്ദുറഹിമാൻ, ടി. ലോഹിതാക്ഷൻ, ടി. രാജി, ജന. മാനേജർ പി. അനിത തുടങ്ങിയവർ സംബന്ധിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കോഴിക്കോട്: മീഞ്ചന്ത, അരീക്കാട് മേഖലയിലെ ഗതാഗതക്കുരുക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ആർ.ജെ.ഡി ബേപ്പൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി എം.പി. ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് റോഡ് വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജംഷാദ് പറക്കോട്ട് അധ്യക്ഷത വഹിച്ചു. സുബി അരിക്കാട്, മുബാറക് കീഴില്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story