Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേതനമില്ല: നെ​ന്മേനി...

വേതനമില്ല: നെ​ന്മേനി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍

text_fields
bookmark_border
അധികൃതര്‍ മൗനം വെടിയണമെന്ന് യു.ഡി.എഫ് അംഗങ്ങൾ സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ മൂന്നുമാസമായി വേതനം ലഭിക്കാതെ നെന്മേനി പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കാര്‍ ദുരിതത്തിൽ. പഞ്ചായത്തിലെ 4000ത്തോളം തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. തൊഴിലെടുത്ത് 14 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലൂടെ വേതനം നല്‍കണമെന്നാണ് നിയമം. എന്നാല്‍, ഇതുവരെ ഇത് പാലിച്ചിട്ടുമില്ല. ഈ മാസം 30നകം വേതനം നല്‍കിയിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും സമരവും നടത്തുമെന്ന് യു.ഡി.എഫ് മെംബര്‍മാര്‍ അറിയിച്ചു. നെന്മേനി പഞ്ചായത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്. സമയബന്ധിതമായി ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ ഏറ്റവും പിന്നിലുള്ള പഞ്ചായത്തായി നെന്മേനി മാറിയെന്നും സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍നിന്നും അര്‍ഹതയുള്ള പല കുടുംബങ്ങേളയും സാധ്യത ലിസ്റ്റില്‍നിന്നും പുറത്താക്കിയെന്നും മെംബര്‍മാരുടെ യോഗം ആരോപിച്ചു. ജി.എസ്.ടി പ്രശ്നം മൂലം റോഡുകള്‍ ടെൻഡര്‍ എടുക്കുന്നില്ല. കെട്ടിട നിര്‍മാണത്തിനാവശ്യമായ കല്ലും മറ്റു സാമഗ്രികളും കിട്ടാതായതോടെ വീടുപണി സതംഭിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ വീട് നിര്‍മാണത്തിന് ആവശ്യമായ ക്വാറി പ്രവര്‍ത്തിക്കാന്‍ ജില്ല കലക്ടര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.സി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ സൂസന്‍ അബ്രഹാം, യു.കെ. പ്രേമന്‍, റഫീഖ്, ഷാജി പാടിപ്പറമ്പ്, മല്ലിക സോമശേഖരന്‍, ലളിത കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു. TUEWDL5 നെന്മേനി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ സൗജന്യ പരിശീലനം കൽപറ്റ: കണ്ണൂർ ജില്ലയിൽ കാഞ്ഞിരങ്ങാട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 18നും 45നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് 45 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ സൗജന്യ പരിശീലനം നൽകുന്നു. പരിശീലന വേളയിൽ ഭക്ഷണവും താമസവും പൂർണമായും സൗജന്യമാണ്. സംരംഭകത്വ കഴിവുകൾ,പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ, എൻറർപ്രൈസ് മാനേജ്മ​െൻറ്, ബാങ്ക് വായ്പ മാർഗ നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലെ യുവതീയുവാക്കൾ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂർ 670142 എന്ന വിലാസത്തിൽ നവംബർ 25നു മുമ്പായി അപേക്ഷിക്കണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കും താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും മുൻഗണന. ഇൻറർവ്യൂ നവംബർ 30ന്. പരിശീലനം ഡിസംബർ അഞ്ചിന് ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കാൻ www.rudset.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0460 2226573, 9961336326. ശിശുദിനത്തിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല വെള്ളമുണ്ട: ശിശുദിനത്തിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ. വെള്ളമുണ്ട എ.യു.പി സ്കൂൾ വിദ്യാർഥികളാണ് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തത്. 'കൈകോർക്കാം നാളെയുടെ നന്മക്കായി' എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. എട്ടേനാൽ ടൗണി​െൻറ മൂന്ന് അറ്റങ്ങളിലായി കൈകോർത്തുനിന്ന വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ചേർന്നു. സ്കൂൾ ലീഡർ മുഹമ്മദ് ഇർഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും ലഹരിക്കെതിരെ പ്രതിഷേധിക്കുമെന്നും വിദ്യാർഥികൾ പ്രതിജ്ഞ എടുത്തു. പി.ടി.എ പ്രസിഡൻറ് രഞ്ജിത് മാനിയിൽ, എം.സി. പ്രേമലത ടീച്ചർ, പി.ടി. സുരേഷ് ബാബു, എം.കെ. രാജൻ, പി.എസ്. സലില, പി. അബ്ബാസ്, കെ.പി. രവീന്ദ്രൻ, പി. ഷൈല, ഇ.കെ. ഹമീദ്, പി. നിഷ, എം.വി. സിന്ധു, സി.ജി. ശ്രീജിത്ത്, ഇ.കെ. സൽമത്ത് എന്നിവർ സംസാരിച്ചു. TUEWDL6 ലഹരിക്കെതിരെ എട്ടേനാൽ ടൗണിൽ വിദ്യാർഥികൾ തീർത്ത മനുഷ്യച്ചങ്ങല
Show Full Article
TAGS:LOCAL NEWS 
Next Story