Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലശ്ശേരി^ മൈസൂരു...

തലശ്ശേരി^ മൈസൂരു പാതക്ക്​ കുടകിൽ എതിർപ്പ്​ പദ്ധതി നീളാനിടയാക്കുമെന്നാണ്​ ആശങ്ക

text_fields
bookmark_border
തലശ്ശേരി- മൈസൂരു പാതക്ക് കുടകിൽ എതിർപ്പ് പദ്ധതി നീളാനിടയാക്കുമെന്നാണ് ആശങ്ക ബംഗളൂരു: കുടക് വഴി കടന്നുപോകുന്ന നിർദിഷ്ട തലശ്ശേരി - മൈസൂരു റെയിൽപാതക്ക് എതിർപ്പുമായി പരിസ്ഥിതിവാദികൾ. തലശ്ശേരി- മൈസൂരു റെയിൽപാതക്ക് പുറമെ മൈസൂരു- മടിക്കേരി പാതയും കുടക് ജില്ലയിൽനിന്ന് റൂട്ട് മാറ്റണമെന്ന ആവശ്യവുമായി കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റിയാണ് രംഗത്തുള്ളത്. പദ്ധതി പ്രകാരം കുടക് ജില്ലയിലൂടെ കടന്നുപോകുന്ന പുതിയ റെയിൽപാതകൾ പരിസ്ഥിതി നാശം വരുത്തുെമന്ന ആരോപണവുമായാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്. 667 കോടി ചെലവ് കണക്കാക്കി 2016-17 റെയിൽവേ ബജറ്റിലാണ് പുതിയ പാതയായി മൈസൂരു- മടിക്കേരി പാതക്ക് അനുമതി നൽകിയത്. തുടർന്ന് പാതയുടെ സർവേ നടപടികൾ പൂർത്തിയാക്കി. 2017-18 ലെ കേന്ദ്ര ബജറ്റിൽ അനുമതി നൽകിയ തലശ്ശേരി- മൈസൂരു റെയിൽപാത കേരള- കർണാടക സർക്കാറുകളുടെ സജീവ പരിഗണനയിലാണുള്ളത്. കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ നടന്ന ഇരു സർക്കാറുകളുടെയും ഉന്നതതല ഉദ്യോഗസ്ഥയോഗം നിർദിഷ്ട പാതക്ക് സർവേ അനുമതി നൽകിയിരുന്നു. സർവേ പൂർത്തിയാക്കി കേന്ദ്ര റെയിൽവേ മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചാൽ ഏഴുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, കുടകിൽ റെയിൽപാതകൾക്കെതിരെ പ്രാദേശിക സമരം ഉയർന്നുവരുന്നത് പദ്ധതി നീളാനിടയാക്കുമെന്നാണ് ആശങ്ക. 60 വർഷത്തോളം പഴക്കമുള്ളതാണ് തലശ്ശേരി- മൈസൂർ റെയിൽ പാത പദ്ധതി. ഏറെകാലം കടലാസിലുറങ്ങിയ പദ്ധതി തലശ്ശേരി- മൈസൂരു റെയിൽ ആക്ഷൻ കമ്മിറ്റിയുടെയും മറ്റും ശ്രമഫലമായാണ് വീണ്ടും ചർച്ചയായത്. എന്നാൽ, കേരളത്തിൽ ഭരണത്തിലുള്ള ഇടതു സർക്കാറിന് കൂടുതൽ താൽപര്യം സാേങ്കതിക തടസ്സങ്ങളില്ലാത്ത തലശ്ശേരി- മൈസൂരു പാതയോടാണ്. നിലമ്പൂരിൽനിന്ന് സുൽത്താൻ ബത്തേരി വഴി നഞ്ചൻകോേട്ടക്കുള്ള റെയിൽ പദ്ധതിയും ചർച്ചയിലുണ്ടായിരുന്നെങ്കിലും കടുവ സേങ്കതമായ ബന്ദിപ്പൂരിലൂടെ കടന്നുപോകേണ്ടതിനാൽ കർണാടക വനംവകുപ്പി​െൻറ അനുമതിയായില്ല. തലശ്ശേരിയിൽനിന്ന് മാനന്തവാടി വഴി മൈസൂരുവിലേക്ക് വിഭാവനം ചെയ്ത പാത കുടകിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും നാഗർഹോളെ ദേശീയ വന്യജീവി സേങ്കതത്തിലൂടെയും കടന്നുപോവുന്നതിനാൽ സർവേയിൽ ഇൗ മേഖലയിൽ പുതിയ വഴി കണ്ടെത്തേണ്ടിവരും. കൂർഗ് വൈൽഡ്ലൈഫ് സൊസൈറ്റിക്ക് കീഴിൽ അടുത്തിടെ സേവ് കാവേരി റാലി സംഘടിപ്പിച്ചിരുന്നു. വനമേഖലയെ പകുത്തുള്ള റെയിൽപാത പോലെയുള്ള പദ്ധതികൾ വനത്തിനും കുടകി​െൻറ പരിസ്ഥിതിക്കും വരുത്തുന്ന നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റാലി.
Show Full Article
TAGS:LOCAL NEWS 
Next Story