Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി പേടിപ്പി​േക്കണ്ട,...

ഇനി പേടിപ്പി​േക്കണ്ട, പൊലീസ്​ ഞങ്ങളുടെ മാമന്മാർ

text_fields
bookmark_border
കോഴിക്കോട്: ചോറുണ്ണാത്തതിനും വികൃതി കളിക്കുന്നതിനും പൊലീസ് വരുമെന്ന് പറഞ്ഞ് ഇനി അമ്മമാർ കുട്ടികളെ പേടിപ്പിേക്കണ്ട. പൊലീസുകാർ മാമന്മാരാണെന്നും വേണമെങ്കിൽ സ്റ്റേഷനിൽ പോയി ഞങ്ങൾ കളിക്കുമെന്നും കുട്ടികൾ മറുപടി പറഞ്ഞേക്കും. ടൗൺ സ്റ്റേഷനാണ് ശിശുസൗഹൃദമായി മാറിയതും കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളുമെല്ലാം ഒരുക്കിയതും. കുട്ടികളുടെ സുരക്ഷക്കുള്ള സർക്കാർ, സർക്കാർ ഇതര ഏജൻസികളെ ഏകോപിപ്പിച്ച് പൊലീസ് നടപ്പാക്കുന്ന 'ചിൽഡ്രൺ ആൻഡ് െപാലീസ്' പദ്ധതിയുടെ ഭാഗമായാണ് ടൗൺ സ്റ്റേഷൻ ശിശു സൗഹൃദമായത്. ഇതോടൊപ്പം സംസ്ഥാനത്തെ മറ്റ് അഞ്ച് സ്റ്റേഷനുകൾകൂടി ശിശുസൗഹൃദമായി മാറിയിട്ടുണ്ട്. 17 വയസ്സിൽ താെഴയുള്ളവർക്കു നേരെയുള്ള കുറ്റകൃത്യങ്ങൾക്ക് അടിയന്തര പ്രാധാന്യം നൽകി നടപടി സ്വീകരിക്കുക എന്നതാവും പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ദൗത്യം. മാത്രമല്ല പോക്സോ നിയമവും കുറ്റമറ്റ രീതിയിൽ നടപ്പാക്കും. ടൗൺ സ്റ്റേഷനിലെ പൊലീസുകാർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം ഇതിനകം പൂർത്തിയായിട്ടുണ്ട്. െഎ.ജി പി. വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഒാഫിസർ. ശിശുസൗഹൃദമായതി​െൻറ ഭാഗമായി ടൗൺ സ്റ്റേഷനിൽ സി.െഎ ഒാഫിസിനോട് ചേർന്ന് ശിശുസൗഹൃദ കേന്ദ്രം 'മടിത്തട്ട്' ഒരുക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായ തരത്തിൽ ചെറുകസേരകളടക്കമാണ് ഒരുക്കിയത്. സ്റ്റേഷ​െൻറ മുറ്റത്ത് ഒരുക്കിയ പാർക്കിൽ ഉൗഞ്ഞാൽ ഉൾപ്പെടെ ഒരുക്കുകയും പുല്ല് വിരിക്കുകയും ചെയ്തിട്ടുണ്ട്. ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ പ്രഖ്യാപനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ജയശ്രീ കീർത്തി, സി.പി. ശ്രീകല, ഡെപ്യൂട്ടി കമീഷണർ മെറിൻ ജോസഫ്, ടൗൺ സി.െഎ പി.എം. മനോജ്, കെ.ആർ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്ന് പരിപാടിയിൽ പെങ്കടുക്കാനെത്തിയ വിദ്യാർഥികളെ പൊലീസുകാർ ബലൂണും മധുരപലഹാരവും നൽകിയായിരുന്നു സ്വീകരിച്ചത്. മാത്രമല്ല, ഉൗഞ്ഞാലിലും മറ്റും കയറിയവരെ പൊലീസുകാർ ആട്ടിക്കൊടുത്തതും കുട്ടികൾക്ക് പുതിയ അനുഭവമായി. പരിപാടി കഴിഞ്ഞിട്ടും ഇനിയും വരാമെന്ന് പറഞ്ഞാണ് കുട്ടികൾ പൊലീസ് മാമന്മാർക്ക് റ്റാറ്റ നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story