Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗണിതശാസ്ത്രമേളയിൽ...

ഗണിതശാസ്ത്രമേളയിൽ പിണങ്ങോട്, പ്രവൃത്തിപരിചയമേളയിൽ സേക്രഡ് ഹാർട്ട് ദ്വാരക

text_fields
bookmark_border
ഗണിതശാസ്ത്രമേളയിൽ മാനന്തവാടി ഉപജില്ല പ്രവൃത്തിപരിചയമേളയിൽ ബത്തേരി മീനങ്ങാടി: റവന്യു ജില്ല ശാസ്ത്രോത്സവത്തി​െൻറ ഗണിതശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഡബ്ല്യു.എം.ഒ എച്ച്.എസ്.എസ് പിണങ്ങോടും പ്രവൃത്തിപരിചയ മേള ഹയർ സെക്കൻഡറി വിഭാഗത്തിൽ ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസും ഒാവറോൾ ജേതാക്കളായി. ഗണിതശാസ്ത്രമേ‍ള എൽ.പി. വിഭാഗത്തിൽ 15 പോയൻറുമായി കണിയാമ്പറ്റ ജി.യു.പി.സ്കൂൾ ഒാവറോളും 14 പോയൻറുമായി പറളിക്കുന്ന് എ.എൽ.പി. സ്കൂൾ റണ്ണറപ്പുമായി. ഗണിതശാസ്ത്രമേള യു.പി വിഭാഗത്തിൽ 25 പോയൻറുമായി സ​െൻറ് തോമസ് എ.യു.പി.സ്കൂൾ മുള്ളൻെകാല്ലി ഒാവറോൾ നേടിയപ്പോൾ 19 പോയൻറ് വീതം നേടി ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളും കണിയാമ്പറ്റ ജി.യു.പി.സ്കൂളും രണ്ടാമതെത്തി. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിൽ 56 പോയൻറ് നേടിയ തരിയോട് നിർമല എച്ച്.എസിനാണ് ഒാവറോൾ. 49 പോയൻറുമായി തളിപ്പുഴ ജി.എച്ച്.എസ്.എസും ബത്തേരി അസംപ്ഷൻ എച്ച്.എസും രണ്ടാമതെത്തി. ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ 79 പോയൻറുമായാണ് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് ഒാവറോൾ നേടിയത്. രണ്ടു പോയൻറി​െൻറ വ്യത്യാസത്തിലാണ് ആതിഥേയരായ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒാവറോൾ നഷ്ടമായത്. ഗണിതശാസ്ത്രമേളയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 400 േപായൻറുമായി മാനന്തവാടി ഉപജില്ലക്കാണ് ഒാവറോൾ. 369 പോയൻറുമായി ബത്തേരിയാണ് രണ്ടാമത്. പ്രവൃത്തിപരിചയമേളയിൽ എൽ.പി വിഭാഗത്തിൽ 2220 പോയൻറുമായി മുള്ളൻകൊല്ലി സ​െൻറ് തോമസ് എ.യു.പി. സ്കൂൾ ഒാവറോൾ നേടിയപ്പോൾ 1770 പോയൻറുമായി സ​െൻറ് തോമസ് എൽ.പി. സ്കൂൾ നടയവൽ റണ്ണറപ്പായി. യു.പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ 1990 പോയൻറുമായി തരുവണ ജി.യു.പി. സ്കൂളിനാണ് ഒാവറോൾ. 1843 പോയൻറുമായി മുള്ളൻകൊല്ലി സ​െൻറ് തോമസ് എ.യു.പി. സ്കൂൾ രണ്ടാംസ്ഥാനവും നേടി. 3501 പോയൻറ് നേടിയ ബത്തേരി അസംപ്ഷൻ എച്ച്.എസിനാണ് ഹൈസ്കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ ഒാവറോൾ. 3240 പോയൻറോടെ കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ് രണ്ടാംസ്ഥാനവും നേടി. 4313 പോയൻറ് നേടിയാണ് ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയമേളയിൽ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ദ്വാരക ഒാവറോൾ നേടിയത്. 3180 പോയൻറ് നേടി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും നേടി. പ്രവൃത്തിപരിചയമേളയിൽ എൽ.പി, യു.പി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 50503 പോയൻറുമായി സുൽത്താൻ ബത്തേരി ഉപജില്ലക്കാണ് ഒാവറോൾ. 46504 പോയൻറുമായി മാനന്തവാടി രണ്ടാമതുമെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story