Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പഠനവൈകല്യത്തെക്കുറിച്ച്​ സെമിനാര്‍

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ ഇൗമാസം 17, 18 തീയതികളില്‍ പഠനവൈകല്യത്തെക്കുറിച്ച് രാജ്യാന്തര സെമിനാര്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'പഠനവൈകല്യത്തി​െൻറ വിദ്യാഭ്യാസപരവും മനഃശാസ്ത്രപരവുമായ കാഴ്ചപ്പാടുകള്‍'വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ 17ന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവകലാശാല ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായാണ് സെമിനാർ. കൗണ്‍സില്‍ ഫോര്‍ റിസർച് ആൻഡ് മാനേജ്‌മ​െൻറ് ഓഫ് ലേണിങ് ഡിസോര്‍ഡേഴ്സ്, ഡിപ്പാർട്മ​െൻറ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്‌സ്റ്റന്‍ഷൻ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇന്‍ ലേണിങ് ഡിസെബിലിറ്റി, മഹാത്മ ഗാന്ധി യൂനിവേഴ്‌സിറ്റി, എ.ഡബ്ല്യു.എച്ച് കോളജ് ഓഫ് എജുക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. യമന്‍, ദക്ഷിണ സുഡാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വിഷയാവതരണം നടത്തും. 17ന് കുട്ടികളുടെ സമ്പൂർണ പരിചരണം, ശാരീരികം, മാനസികം, ആത്മീയം, പഠനവൈകല്യമുള്ള കുട്ടികളില്‍ നൈപുണി വികസനം എന്നീ വിഷയങ്ങളിലും, 18ന് പഠനവൈകല്യം: വിദ്യാഭ്യാസപരവും മനഃശാസ്ത്രപരവുമായ കാഴ്ചപ്പാട്, പോഷകാഹാരവും മനസ്സും, പഠനവൈകല്യമുള്ള കുട്ടികളില്‍ ക്ലാസ് റൂം പരിചരണം: ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസത്തി​െൻറ പശ്ചാത്തലത്തില്‍ എന്നീ വിഷയങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. മുഹമ്മദ് മുസ്തഫ, ഡോ. അനില്‍ കുമാർ, ആശാമേനോന്‍, പി.സി. അഹമ്മദ്കുട്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story