കളിയാവേശവുമായി ഇതര സംസ്​ഥാന തൊഴിലാളികൾ

05:48 AM
15/11/2017
കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരത്തും വിവിധ തൊഴിലെടുത്ത് കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളി യുവാക്കൾ കളിയാവേശവുമായി ഞായറാഴ്ചകളിൽ ശാന്തിനഗറിലെ കുരുട മൈതാനിയിലെത്തുന്നു- ക്രിക്കറ്റ് കളിക്കാൻ. കാലത്ത് എട്ടിന് എത്തി ഉച്ചവരെ ആവേശം നിറഞ്ഞ കളിയാണ്. നാട്ടുകാരായ കളിക്കാർ അന്ന് കളിസ്ഥലം ഇവർക്ക് നൽകിയിരിക്കുകയാണ്. രണ്ടു മാസത്തോളമായി ഇവരുടെ വരവു തുടങ്ങിയിട്ടെന്ന് പരിസരവാസികൾ പറഞ്ഞു. വെൽഡിങ്, മെക്കാനിക്, മൊസൈക്ക്, സിമൻറ് തേപ്പ്, ഹെൽപർ തൊഴിലുകൾ ചെയ്യുന്നവരും ബിഹാർ, യു.പി. സ്വദേശികളുമായ ദുൽഫിഖർ, സൽമാൻ, ചോട്ടു, ദിനേശ്, മുഹമ്മദ് ഇഖ്ബാൽ എന്നിങ്ങനെ ഇരുപതോളം പേരാണ് ഞായറാഴ്ചകൾ വിനോദത്തിന് നീക്കിവെച്ചിരിക്കുന്നത്. കുറ്റ്യാടിയിൽനിന്ന് ട്രിപ് സർവിസ് നടത്തുന്ന ടാക്സി ജീപ്പുകളിലാണ് ഇവരുടെ വരവ്. ദേവർകോവിലിൽ തൊട്ടിൽപാലം പുഴയോരത്തും ഇത്തരം സംഘങ്ങൾ കളിക്കെത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊടികളും ബോർഡും തൂക്കാൻ മാത്രം ഒരു 'വിളക്കുകാൽ' കുറ്റ്യാടി: ടൗണിൽ പ്രധാന കവലയിൽ മരുതോങ്കര റോഡ് കവാടത്തിലെ ഡിവൈഡറിൽ കൊടികളും ബോഡുകളും തൂക്കാൻ മാത്രം ഒരു വിളക്കുകാൽ. പത്തു വർഷം മുമ്പ് ലയൺസ് ക്ലബ് സ്ഥാപിച്ച ഡിവൈഡറിലെ വിളക്കുകാലാണ് വിളക്കുകളില്ലാതെ കിടക്കുന്നത്. അന്ന് തെരുവുവിളക്ക് സ്ഥാപിച്ചിരുന്നെങ്കിലും കുറഞ്ഞ കാലമേ കത്തിയുള്ളൂ. കവലയിൽ പഞ്ചായത്തി​െൻറ ഹൈസ്മാറ്റ് വിളക്ക് വന്നതോടെ അധികൃതർ ലയൺസുകാരുടെ വിളക്കി​െൻറ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. പിന്നീട് ഇത് പാർട്ടിക്കാർക്കും സംഘടനക്കാർക്കും ബോർഡും കൊടികളും തൂക്കാനാണ് ഉപകാരപ്പെടുന്നത്. റോഡിലെ കാഴ്ച മറച്ച് കൂറ്റൻ ബോർഡുകൾ വരെ ഇവിടെ തൂക്കാറുണ്ട്. പ്രമുഖ പാർട്ടിക്കാരാണെങ്കിൽ പൊലീസ് തൊടില്ല. ചെറിയ പാർട്ടിക്കാരുടേതും സംഘടനക്കാരുടേതുമാണെങ്കിൽ എടുത്തുമാറ്റിക്കും. ഇല്ലെങ്കിൽ കൊണ്ടുപോകും. കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച നന്മ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ബോർഡ് പൊലീസ് ചവിട്ടിപ്പൊളിച്ചത് വിവാദമായിരുന്നു. വിളക്കുകാൽ ഒഴിവാക്കിയാൽ ബോർഡുകളും മറ്റും സ്ഥാപിക്കുന്നത് ഇല്ലാതാക്കാമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.
COMMENTS