നെഹ്റു ജന്മദിനാഘോഷം

05:48 AM
15/11/2017
വടകര: നാടെങ്ങും വിവിധ പരിപാടികളോടെ ജവഹർലാൽ നെഹ്റുവി​െൻറ ജന്മദിനാഘോഷം നടത്തി. വടകര േബ്ലാക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെഹ്റുവി‍​െൻറ 128ാം ജന്മദിനം ആചരിച്ചു. പ്രസിഡൻറ് പുറന്തോടത്ത് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സതീഷ് കുരിയാടി അധ്യക്ഷത വഹിച്ചു. വി.ആര്‍. ഉമേഷ്, ആസിഫ് കുന്നത്ത്, സുരേഷ് കുളങ്ങരത്ത്, ബിജോയ് ലാൽ, കെ.ജി. രാജേഷ്, കോറോത്ത് ബാബു, നടക്കല്‍ വിശ്വൻ, ഇ.ടി.കെ. അബൂബക്കർ, എന്‍.കെ. രവീന്ദ്രൻ, കെ.എം.പി. ഹാരിസ്, കെ.ടി. ഷിജില, എം. സുരേഷ്ബാബു, കെ.എന്‍.എ. അമീർ, ഒ.വി. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ഒയിസ്ക ഇൻറര്‍നാഷനല്‍ വടകര ചാപ്റ്ററി‍​െൻറ നേതൃത്വത്തില്‍ ശിശുദിനാഘോഷം വി.വി സ്കൂളില്‍ നടത്തി. ഡോ. കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. സി.എച്ച്. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. സുഭാഷ്, കെ.പി. ചന്ദ്രശേഖരൻ, ടി. ബാലക്കുറുപ്പ്, പി. ബാലൻ, കെ.പി. ഇബ്രാഹിം, എ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. അഴിയൂര്‍ ഗവ. എച്ച്.എസ്.എസ് നാഷനല്‍ സര്‍വിസ് സ്കീമി‍േൻറയും പൂഴിത്തല അംഗൻവാടിയുടേയും അഴിയൂര്‍ പഞ്ചായത്തി‍േൻറയും സംയുക്താഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു. അംഗൻവാടിയിലെ കുട്ടികളും എന്‍.എസ്.എസ് വളൻറിയർമാരും ശിശുദിനറാലി നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.ടി. ബിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ്, ദാക്ഷായണി, ആൻറണി ഫെർണാണ്ടസ്, എസ്. ശാന്തകുമാരൻ, അക്ഷയ്, ഫാത്തിമത്ത് തമന്ന എന്നിവര്‍ സംസാരിച്ചു. ഗാന്ധിദര്‍ശൻ വേദി കുറുന്തോടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പ്രസിഡൻറ് പൂത്തോളിക്കണ്ടി മധുമോഹനന്‍ അധ്യക്ഷത വഹിച്ചു. ഹരീന്ദ്രനാഥ് ശിവകൃപ, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ക്കാട്ടേരി മാപ്പിള യു.പി സ്കൂളും കണ്ടോത്തുകുന്ന് അംഗൻവാടിയും സംയുക്തമായി റാലി നടത്തി. അധ്യാപകരായ ടി.കെ. വിജയൻ, എം. ഭാര്‍ഗവി, ടി. സുഷമ എന്നിവര്‍ സംസാരിച്ചു. ശിവാനന്ദ വിലാസം ജെ.ബി സ്കൂളിലെ കുട്ടികള്‍ അംഗൻവാടി കുട്ടികള്‍ക്കൊപ്പമാണ് ശിശുദിനം ആഘോഷിച്ചത്. ആർട്ടിസ്റ്റ് രമേശന്‍ നെഹ്റുവി​െൻറ കാരിക്കേച്ചര്‍ വരച്ചു. ശോഭന്‍സി​െൻറ മാജിക് ഷോയും കുട്ടികളുടെ സ്കിറ്റ് അവതരണവും നടന്നു. പി.ടി.എ പ്രസിഡൻറ് വി.കെ. വിജിത്ത് അധ്യക്ഷതവഹിച്ചു.
COMMENTS