Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൃഗവേട്ട: മാംസം...

മൃഗവേട്ട: മാംസം സൂക്ഷിച്ച വീട്ടിലെത്തിയ വനംവകുപ്പ്​ ഉദ്യോഗസ്​ഥരെ ആക്രമിച്ചു; മൂന്നു​ പേർക്ക്​ പരിക്ക്

text_fields
bookmark_border
ബാലുശ്ശേരി: വേട്ടയാടിയ മൃഗത്തി​െൻറ മാംസം സൂക്ഷിച്ച വീട്ടിൽ റെയ്ഡിെനത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാർ ആക്രമിച്ചതിനെ തുടർന്ന് മൂന്നു പേർക്ക് പരിക്കേറ്റു. കാട്ടുപോത്തിനെ വേട്ടയാടി മാംസം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് റെയ്ഡിനെത്തിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിനു കീഴിലെ കക്കയം സെക്ഷൻ ഫോറസ്റ്റർ പി.പി. പ്രമോദ്കുമാർ, ഗാർഡ് എൻ.കെ. ബാലകൃഷ്ണൻ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കക്കയം സെക്ഷൻ ഫോറസ്റ്റർ പ്രമോദ് കുമാറി​െൻറ നേതൃത്വത്തിൽ ബീറ്റ് ഗാർഡുമാരായ എൻ.കെ. ബാലകൃഷ്ണൻ, രജിത്കുമാർ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം കക്കയം മരുതോളി ബേബിയുടെ വീട്ടിൽ റെയ്ഡിെനത്തിയത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ബേബിയും ഭാര്യയും രണ്ടു മക്കളും ചേർന്ന് മരക്കഷണങ്ങൾ, കൊടുവാൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുെന്നന്നും പരിക്കേറ്റതിനെ തുടർന്ന് പിന്തിരിയുകയായിരുെന്നന്നും ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് രാവിലെ ഏഴോടെ കോഴിക്കോട് ഡി.എഫ്.ഒ സുനിൽകുമാറി​െൻറ നിർദേശത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂരാച്ചുണ്ട് പൊലീസി​െൻറ സഹായേത്താടെ റെയ്ഡ് വീണ്ടും നടത്തി. അപ്പോഴേക്കും ബേബിയും കുടുംബവും വീടുപൂട്ടി രക്ഷപ്പെട്ടിരുന്നു. പൊലീസ് സഹായേത്താടെ വാതിൽ തുറന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തിയതിനെ തുടർന്ന് ടിന്നിൽ സൂക്ഷിച്ച 15 കിലോ കാട്ടുപോത്തി​െൻറ ഇറച്ചിയും മലമാനി​െൻറ മൂന്നു കൊമ്പും കേഴമാനി​െൻറ രണ്ടു കൊമ്പും തലയോട്ടിയും കാട്ടുപോത്തി​െൻറ കൊമ്പും തലയോട്ടിയും കണ്ടെടുത്തു. വീടിനു മുന്നിലെ പോർച്ചിൽ നിർത്തിയിട്ട കാറിൽനിന്ന് 35 കിലോ കാട്ടുപോത്തി​െൻറ ഇറച്ചിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story