Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാൺലൈൻ...

ഒാൺലൈൻ വാര്‍ത്തക്കെതിരെ പരാതി

text_fields
bookmark_border
കോഴിക്കോട്: ഐ.എസ് ബന്ധമുള്ള പോപുലര്‍ ഫ്രണ്ട് ശബ്ദരേഖ പുറത്ത് എന്ന തലക്കെട്ടില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിെര പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ് െപാലീസില്‍ പരാതി നല്‍കി. ദൗലത്തുല്‍ ഇസ്‌ലാമി​െൻറ മലയാളികള്‍ക്കുവേണ്ടിയുള്ള 50-ാമത്തെ സന്ദേശമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ ക്കുറിച്ച് ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എന്ന ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് പോപുലര്‍ ഫ്രണ്ടി​െൻറ പേര് കൂട്ടിച്ചേർത്തതെന്നും കേരളത്തി​െൻറ സാമൂഹികാന്തരീക്ഷത്തില്‍ ഭീതിപരത്താനിടയാക്കുന്നതും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങളാണ് വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും കോഴിക്കോട് സിറ്റി െപാലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പോപുലര്‍ ഫ്രണ്ട് വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശം എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയിലെ വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടി​െൻറ വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ് എന്ന നിലയില്‍ സംഘ്പരിവാരപ്രവര്‍ത്തകരും അനുഭാവികളും ഇത് പ്രചരിപ്പിച്ചുവരുന്നുണ്ട്. ഓഡിയോ ക്ലിപ്പ് വ്യാജമായി പ്രചരിപ്പിച്ചവര്‍ക്കെതിെരയും ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story