Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടിയിലായി​േപ്പാ​േയാ...

അടിയിലായി​േപ്പാ​േയാ നന്തി അടിപ്പാതയുടെ ഫയൽ​?

text_fields
bookmark_border
നന്തിബസാർ: അപകടം പതിയിരിക്കുന്ന നന്തിയിൽ റെയിലിനു കുറുകെ അടിപ്പാത നിർമിക്കാൻ ആവശ്യം ശക്തമായപ്പോൾ മൂടാടി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് െറയിൽവേയുമായി ബന്ധപ്പെട്ട് അനുമതി ലഭിച്ചെങ്കിലും പിന്നീട് അതേപ്പറ്റി ഒന്നും കേൾക്കുന്നില്ല. ടൗണിനു നടുവിലൂടെയാണ് െറയിൽപാത പോകുന്നത്. രണ്ടു ഭാഗത്തും വലിയ വളവുകളുള്ളതു കാരണം അപകടം നിത്യസംഭവമായി മാറുകയും ചെയ്തു. തെക്കുപടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് ടൗണുമായി ബന്ധപ്പെടണമെങ്കിൽ പാളം മുറിച്ചുകടക്കാതെ നിവൃത്തിയില്ല. മുമ്പ് െറയിൽവേ ഗേറ്റ് ഉണ്ടായിരുന്നപ്പോൾ ഭയമില്ലാതെ പാളം കടക്കാമായിരുന്നു. 2009ൽ മേൽപാലം വന്നതോടെ കാൽനട യാത്രക്കാരുടെ ദുരിതവും തുടങ്ങി. റെയിൽവേക്ക് സ​െൻറേജ് വാല്യൂ വകയിൽ പഞ്ചായത്ത് 4,34,381 രൂപ അടച്ചിട്ടുെണ്ടങ്കിലും പിന്നീടതിെനപ്പറ്റി ഒരു വിവരവുമില്ല. ഇപ്പോൾ വൈദ്യുതി തീവണ്ടി വന്നതോടെ ശബ്ദമില്ലാത്തതിനാൽ വണ്ടിയുടെ വരവറിയാൻ സാധിക്കാതെ വരുന്നു. ഡസൻ കണക്കിന്‌ അപകടങ്ങൾ നടന്ന ഇവിടെ അടിപ്പാത വരുന്നതും കാത്തിരിക്കയാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story