Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രി മടങ്ങി;...

മന്ത്രി മടങ്ങി; ഉദ്ഘാടനം നിർവഹിച്ച് എം.എൽ.എ

text_fields
bookmark_border
നാദാപുരം: തോമസ് ചാണ്ടിക്കെതിരെ ഹൈകോടതി പരാമർശത്തിന് പിന്നാലെ മേഖലയിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം നടത്താതെ മന്ത്രി മടങ്ങി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് യാത്രാമധ്യേ തിരിച്ചു പോയത്. കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് വളയം ചുഴലിയിൽ പൊതുമരാമത്ത് വകുപ്പ് റോഡ് പ്രവൃത്തി ഉദ്ഘാടനത്തിനു വരുകയായിരുന്ന മന്ത്രി വാണിമേൽ പുതുക്കയത്ത് എത്തിയെങ്കിലും പെെട്ടന്ന് വാഹനം തിരിച്ചുവിടാൻ നിർദേശിക്കുകയായിരുന്നു. റോഡ് പ്രവൃത്തി ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയിരുന്നത്. ചെക്യാട് പഞ്ചായത്തിലെ കൊയമ്പ്രം റോഡ് ഉദ്ഘാടനവും മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. രണ്ടിടങ്ങളിലും നാദാപുരം എം.എൽ.എ ഇ.കെ. വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രിയുടെ വരവ് കാത്തിരുന്ന സംഘാടകർക്കും പരിപാടിക്കെത്തിയവരും അപ്രതീക്ഷിതമായി മന്ത്രി മടങ്ങിയത് അമ്പരപ്പിനിടയാക്കി. റോഡ് വീതി കൂട്ടലിനെ തുടർന്ന് വിവാദങ്ങൾ പുകയുന്നതിനിടെയുണ്ടായ മന്ത്രിയുടെ തിരിച്ചു പോക്ക് ചർച്ചയായിട്ടുണ്ട്. മഞ്ചാന്തറ പുതുക്കയം റോഡ് വികസന കമ്മിറ്റി കൺവീനർ രാജിവെച്ചെന്ന അഭ്യൂഹങ്ങൾക്കിടെ മന്ത്രി ഉദ്ഘാടന സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനകത്തുനിന്ന് തിരിച്ചുപോയത് പരിപാടിക്കെത്തിയവർക്കിടയിൽ സംശയങ്ങൾക്കിടയാക്കി. ചേലക്കാട് ആർ.എസ്.എസ് പ്രവര്‍ത്തക​െൻറ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞു നാദാപുരം: ചേലക്കാട് നരിപ്പറ്റ റോഡില്‍ പൗർണമി വായനശാലക്കു സമീപം ആര്‍.എസ്.എസ് പ്രവര്‍ത്തക​െൻറ വീടിനുനേരെ ബോംെബറിഞ്ഞു. ബി.ജെ.പി അനുഭാവി അമ്പലപ്പറമ്പത്ത് പദ്മനാഭ​െൻറ മകന്‍ കുളങ്ങരത്ത് ശാഖ ശിക്ഷക് നിജേഷ് ലാലി​െൻറ വീടിനുനേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് വീടി‍​െൻറ മുകള്‍നിലയിലെ സണ്‍ഷെയ്ഡില്‍ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. സ്റ്റീല്‍ ബോംബി​െൻറ അവശിഷ്ടങ്ങള്‍ വീടി​െൻറ മുറ്റത്തുനിന്ന് പൊലീസ് കണ്ടെത്തി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പദ്മനാഭ​െൻറ പരാതിയിൽ നാദാപുരം െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് വിൽപനക്കിടയിൽ നാട്ടുകാർ പിടികൂടിയ യുവാക്കൾ അറസ്റ്റിൽ നാദാപുരം: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാട്ടുകാർ പിടികൂടിയ യുവാക്കളെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെ അങ്ങാടി സ്വദേശികളായ കളരിക്കണ്ടി അൻഷീർ (24) പള്ളി പറമ്പത്ത് അജ്നാസ് (22) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എേട്ടാ ടെയാണ് ഇവരെ ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇവരിൽനിന്ന് അഞ്ച് പ്ലാസ്റ്റിക് പൊതികളിലായി സൂക്ഷിച്ച 116 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മിനി സ്റ്റേഡിയം കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഒരാഴ്ചയായി നാട്ടുകാർ രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. കഴിഞ്ഞദിവസം കഞ്ചാവ് ലഹരിയിൽ ഒരു വിദ്യാർഥി വീട്ടിൽ അക്രമം നടത്തിയതായി നാട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്നാണ് നാട്ടുകാർ സംഘത്തെ പിടികൂടാൻ രംഗത്തിറങ്ങിയത്. ഇവർ ഒരു വിദ്യാർഥിയെ കൊണ്ട് തന്ത്രപൂർവം കഞ്ചാവ് വിൽപനക്കാരെ വിളിപ്പിക്കുകയായിരുന്നു. വിദ്യാർഥി രഹസ്യ കോഡ് പറഞ്ഞ് ഫോൺ ചെയ്തപ്പോൾ മറിച്ചൊന്നും ചിന്തിക്കാതെ യുവാക്കൾ ചേലക്കാട് എത്തുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കൾ മിനി സ്റ്റേഡിയത്തിൽ കടന്നപ്പോൾ നാട്ടുകാർ സ്റ്റേഡിയം വളഞ്ഞ് പിടികൂടുകയായിരുന്നു. പിടികൂടിയ യുവാക്കളെ നാട്ടുകാർ ബൈക്ക് സഹിതം പൊലീസിൽ ഏൽപിക്കുകയായിരുന്നു. രണ്ട് യുവാക്കെളയും നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story