Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ സഹകരണ

നഗരത്തിൽ സഹകരണ ഘോഷയാത്ര

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ സഹകരണ മേഖലയുടെ ജനസ്വാധീനവും കരുത്തും പ്രകടമാക്കി നഗരത്തിൽ വർണശബളമായ സഹകരണ ഘോഷയാത്ര നടന്നു. സഹകരണ വാരാഘോഷത്തി​െൻറ ഭാഗമായി ബീച്ചിൽനിന്ന് സി.എച്ച് ഫ്ലൈ ഓവർ, ബാങ്ക് റോഡ്, ഇന്ദിര ഗാന്ധി റോഡ്, പുതിയസ്റ്റാൻഡ്, പാവമണി റോഡ് വഴി മുതലക്കുളം വരെ നടന്ന ഘോഷയാത്രയിൽ ജീവനക്കാരും സഹകാരികളും മഴവിൽ നിറങ്ങളുള്ള സഹകരണ പതാകയുമായി അണിനിരന്നു. മുതലക്കുളം മൈതാനത്ത് നടന്ന പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ, എൻ. സുബ്രഹ്മണ്യൻ, ജി.സി. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. എം. മെഹബൂബ് സ്വാഗതവും സഹകരണ സംഘം ഓഡിറ്റ് ജോയൻറ് ഡയറക്ടർ പി.എസ്. മനോജ് നന്ദിയും പറഞ്ഞു. വയോമിത്രം ക്ലബ് പാറോപ്പടി: മണ്ണാർകുന്ന് ദീപം വയോമിത്രം ക്ലബ് ജനറൽ ബോഡി യോഗം ദീപം അംഗൻവാടിയിൽ ചേർന്നു. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇ. പ്രശാന്ത്കുമാർ സംസാരിച്ചു. കെ.പി. ശിവശങ്കരൻ സ്വാഗതവും സി. ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു. വയോമിത്രം കോഒാഡിനേറ്റർ കെ. സിന്ധു ക്ലാസെടുത്തു. മെഡിക്കൽ ക്യാമ്പ്, കൗൺസലിങ്, നിയമക്ലാസ് എന്നിവയും നടത്താൻ യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story