Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
പറമ്പിൽബസാർ: കേരള സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷൻസ് അസോസിയേഷൻ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി 19-ാമത് കുടുംബസംഗമം സംഘടിപ്പിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ. ആനന്ദ്കുമാർ അധ്യക്ഷത വഹിച്ചു. കവി മുണ്ട്യാടി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അയ്യപ്പൻ, രാധാകൃഷ്ണൻ, ചെറിയാൻചാണ്ടി എന്നിവർ ക്ലാസുകളെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ല പ്രസിഡൻറ് എ.എം.എസ്. അലവി പുസ്തകവിതരണം നടത്തി. പഴയകാല പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.സി. മെഹബൂബ് ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.സി. അജിത്, സി.വി. സുബ്രഹ്മണ്യൻ, എം. വിജയൻ, സി.കെ. ഉസ്സയിൻ ഹാജി, പി.സി. അലവിക്കുട്ടി, ഐ.എം. സുധാകരൻ, വി. അനീഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എ.പി. ഉസ്മാൻ സ്വാഗതവും വൈസ് ചെയർമാൻ ടി.കെ. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story