Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബുൽ കലാം ആസാദ്...

അബുൽ കലാം ആസാദ് അനുസ്മരണം

text_fields
bookmark_border
മുക്കം: കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൗലാന അബുൽ കലാം ആസാദ് അനുസ്മരണ സമാപന സമ്മേളനവും ജൈവവൈവിധ്യ പാർക്കും ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ശ്രദ്ധ -പരിഹാര ബോധനം പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെംബർ വി.എൻ. ജംനാസും 'കൂട്ടുകൂടാം പുസ്തക ചങ്ങാതി'പുസ്തക വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെംബർ എം. ദിവ്യയും നിർവഹിച്ചു. സ്കൂൾ പരിസരത്ത് നക്ഷത്ര വനം രൂപകൽപന ചെയ്യുന്ന തച്ചോലത്ത് ഗോപാലനെ ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ നവാസ് ഓമശ്ശേരി ആദരിച്ചു. ഡോ. എ. മനോജ്, കെ.വി. ജോസഫ്, കെ.പി. മൈമൂന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.പി. ഷൈന സ്വാഗതവും എസ്.ആർ.ജി കൺവീനർ ജെമി ജെയിംസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story