Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്നത്ത് തൃക്കോവിൽ...

കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്ര മഹോത്സവം ഇന്നു തുടങ്ങും; ഒരുക്കങ്ങളായി

text_fields
bookmark_border
മുക്കം: മണാശ്ശേരി ശ്രീകുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ മഹാഗണപതിഹോമം, ഹരീഷ് ബാബുവി​െൻറ പ്രഭാഷണം എന്നിവ നടക്കും. വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം എം.ഐ. ഷാനവാസ് എം.പിയും കലാവിരുന്ന് ജോർജ് എം. തോമസ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. സുകുമാരൻ ഇരുൾകുന്നുമ്മൽ അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് മെഗാ കോമഡി ഷോ. തുടർന്ന് അന്നദാനം. വരവാഘോഷം, കോടി അർച്ചന, രഥോത്സവം, നാടകം, ഗാനമേള തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും. 21ന് സമാപിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ, ജനറൽ കൺവീനർ രാജഗോപാലൻ, പി. ചന്ദ്രമോഹനൻ, രാമൻ ഇരട്ടമ്മൽ, ഷൈലജ ടീച്ചർ, സന്തോഷ് ആലോലത്ത്, എം.പി. രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story