Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചമൽ നിർമല എൽ.പി...

ചമൽ നിർമല എൽ.പി സ്​കൂളിൽ ശിശുദിന റാലി നടത്തി

text_fields
bookmark_border
താമരശ്ശേരി: ചമൽ നിർമല എൽ.പി സ്കൂളിൽ ശിശുദിനത്തി​െൻറ ഭാഗമായി റാലിയും ക്വിസ് മത്സരവും സിനിമ പ്രദർശനവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ദിവിൻ എമ്പ്രയിൽ, റിൻസി ഷാജു, ലൗലി അഗസ്റ്റിൻ, അലീന ബെന്നി, അമൃത ജോസ് എന്നിവർ നേതൃത്വം നൽകി. ഈങ്ങാപ്പുഴ: കൈതപ്പൊയിലിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ചാച്ചാജിയുടെ ചിത്രം വരച്ച് പരിപാടികളുടെ ഉദ്ഘാടനം ചിത്രകാരൻ ചാരുത ബൈജു നിർവഹിച്ചു. ചാച്ചാജിയുടെ ചിത്രരചന മത്സരം നടത്തി. കുട്ടികളുടെ സംരക്ഷണം സമൂഹത്തി​െൻറ ഉത്തരവാദിത്തം എന്ന വിഷയത്തിൽ സെമിനാർ നടത്തി, കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോസഫ് പുളിമൂട്ടിൽ, എ.സി. അബ്്ദുൽ അസീസ്, കെ.എ. സുനിൽ, മനോജ് പി. മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story