Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം ഉപജില്ല സ്കൂൾ...

മുക്കം ഉപജില്ല സ്കൂൾ അറബിക് സാഹിത്യോത്സവം തുടങ്ങി

text_fields
bookmark_border
മുക്കം: ഉപജില്ല സ്‌കൂള്‍ അറബിക് സാഹിത്യോത്സവം മണാശ്ശേരി മൊയ്തീന്‍ കോയ ഹാജി മെമ്മോറിയല്‍ ഓര്‍ഫനേജ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. നഗരസഭ ചെയർമാൻ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ സന്തോഷ് മൂത്തേടം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി.ഇ. മോയിമോന്‍ ഹാജി മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ സി. വിജയന്‍, എം.എ.എം.ഒ കോളജ് പ്രിന്‍സിപ്പൽ അബൂബക്കര്‍ മങ്ങാട്ടുചാലില്‍, ഷാജു, പി.ടി. രവീന്ദ്രന്‍, പി. അബ്ദുല്‍ അസീസ്, ഗിരീഷ് എന്നിവർ സംസാരിച്ചു. എം.കെ.എച്ച്.എം.എം.ഒ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.പി. ജാഫര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു. മേളയുമായി ബന്ധപ്പെട്ട രണ്ടിനങ്ങൾ ബുധനാഴ്ച വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറിയിൽ നടക്കുന്നതിനാൽ ഓവറോൾ കിരീട പ്രഖ്യാപനം നടത്താനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story