Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിശുദിനം

ശിശുദിനം

text_fields
bookmark_border
കൊടുവള്ളി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവി​െൻറ 128-ാം ജന്മവാർഷികം വിവിധ പരിപാടികളോടെ ശിശുദിനമായി ആചരിച്ചു. കൊടുവള്ളി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളോടെ ആചരിച്ചു. ശിശുദിനത്തിൽ മുഴുവൻ ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങൾ നൽകി പൂർവവിദ്യാർഥി കൊടുവള്ളിപറമ്പിൽ മൊയ്തീൻ മാതൃകയായി. പ്രധാനാധ്യാപകൻ എം.പി. മൂസ അധ്യക്ഷത വഹിച്ചു. മഞ്ജുള വെള്ളാച്ചേരി, യു. നിഷ, പി.ടി. പ്രസില, അബ്ദുറഹ്മാൻ, കെ. മജീദ് എന്നിവർ സംസാരിച്ചു. നഗരസഭയിലെ വാവാട് കണ്ണിപ്പൊയിൽ അംഗൻവാടിയിൽ ശിശുദിന പരിപാടികൾ നടന്നു. എ.കെ. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സലീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുനിത, ബിന്ദു, കെ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു. മാനിപുരം എ.യു.പി സ്കൂളിൽ വിദ്യാർഥികൾ ശിശുദിന റാലി സംഘടിപ്പിച്ചു. കൊടുവള്ളി നെഹ്റു വിചാർവേദിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. നെഹ്റു വിചാർവേദി ചെയർമാൻ പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. ഒ.കെ. നജീബ്, പി.സി. ജമാൽ, കെ. ശിവദാസൻ, ടി. ബാബു, ഷരീഫ് മാനിപുരം, പി.കെ. പരിയേയി, യു.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story