Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനയാംകുന്ന്...

ആനയാംകുന്ന് ജലസംഭരണിക്ക്​ മരണമണി രണ്ട് വർഷമായിട്ടും മാറ്റിസ്ഥാപിക്കൽ നടപടിയായില്ല

text_fields
bookmark_border
മുക്കം: മൂന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ച ആനയാംകുന്ന് ജലസംഭരണി തകർച്ച ഭീഷണിയിൽ. കാരശ്ശേരി പഞ്ചായത്തിൽെപടുന്ന ഈ ജലസംഭരണി ഏത് നിമിഷവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. നിരവധി കുട്ടികൾ പഠിക്കുന്ന ആനയാംകുന്ന് ഗവ. എൽ.പി.സ്കൂൾ, വി.എം.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ വിളിപ്പാടകലത്തിലാണ് ഭീമൻ ടാങ്ക്. കൂടാതെ ടാങ്കി​െൻറ പരിസരത്ത് നൂറോളം വീടുകളുമുണ്ട്. കാലപ്പഴക്കത്താൽ ദ്രവിച്ച കോൺക്രീറ്റ് കാലുകൾക്ക് മുകളിലാണ് ടാങ്ക്. 1.25 ലക്ഷം ലിറ്റർ ജലം സംഭരിച്ച് വെക്കാൻ കഴിവുള്ള സംഭരണിയാണിത്. ആനയാംകുന്ന്, മലാംകുന്ന്, കുവ്വപ്പാറ, കാരശ്ശേരി തുടങ്ങി പഞ്ചായത്തി​െൻറ ഭൂരിഭാഗം പ്രദശങ്ങളിലേക്കും കുടിവെള്ളം ലഭ്യമാക്കുന്നത് ഇൗ ടാങ്കിൽ നിന്നാണ്. ഇരുവഴിഞ്ഞി പുഴയിൽ മുക്കം കടവ് പാലത്തിന് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് എത്തിക്കുന്ന ജലം ഒന്നിടവിട്ട ദിവസങ്ങളിലാണ് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം നടത്തുന്നത്. ദിവസവും പകൽ മുഴുവൻ പമ്പ് ചെയ്ത് ശേഖരിക്കുന്നത് ലക്ഷക്കണക്കിന് ലിറ്റർ ജലമാണ്. ടാങ്കിന് എന്തെങ്കിലും സംഭവിച്ചാൽ രണ്ട് സ്കൂളും നിരവധി വീടുകളും ഉൾപ്പെടെ കുത്തിയൊലിച്ച് പോകുമെന്നാണ് ആളുകളുടെ ഭീതി. ജലസംഭരണിയുടെ പല ഭാഗങ്ങളിൽ തുരമ്പെടുത്ത കമ്പികൾ പുറത്ത് കണ്ട് തുടങ്ങി. കോൺക്രീറ്റ് കാലുകളിൽ വിള്ളലുകളും രൂപപ്പെട്ടതോടെ സംഭരണി സുരക്ഷഭീഷണി നേരിടുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ 500 ൽപരം കുടുംബങ്ങളുടെയും സ്കൂൾ വിദ്യാർഥികളുടെയും കുടിവെള്ള ആശ്രയമാണിത്. ടാങ്ക് മാറ്റിസ്ഥാപിക്കാൻ സമീപത്തായി സ്വകാര്യവ്യക്തി രണ്ട് സ​െൻറ് സ്ഥലം നൽകിയിട്ടും പുനർനിർമാണത്തിനുള്ള നടപടി ജലവിഭവവകുപ്പി​െൻറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും ഇതിനെതിരെ പ്രതിക്ഷേധത്തിന് ഒരുങ്ങുകയാണ്. പ്രതിഷേധത്തിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് അധികൃതർക്കും ബന്ധപ്പെട്ട അസി.എൻജിനീയർമാർക്കും എക്സിക്യൂട്ടിവ് എൻജിനീയർമാർക്കും നാട്ടുകാർ പരാതി സമർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story