Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവണ്ണൂർ കോട്ടൺ...

തിരുവണ്ണൂർ കോട്ടൺ മില്ലിൽ വൻ അഗ്​നിബാധ; നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്​ടം

text_fields
bookmark_border
ഫറോക്ക്: തിരുവണ്ണൂർ കോട്ടൺ മിൽ കെട്ടിടത്തിലുണ്ടായ വൻ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. സമീപത്തെ പവർഹൗസിലെ ജനറേറ്റർറൂമിലേക്ക് തീപടരാതെ ഫയർ യൂനിറ്റ് നടത്തിയ അവസരോചിത ഇടപെടലാണ് വൻ അഗ്നിബാധയിൽനിന്ന് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെ എേട്ടാടെയാണ് തീപിടിത്തം. പാക്കിങ് ക്ലോത്തുകൾ, വയറിങ്, കെട്ടിടത്തി​െൻറ മേൽക്കൂര എന്നിവ ഭാഗികമായി കത്തിനശിച്ചു. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത്കുമാർ, ബീച്ച് സ്റ്റേഷൻ ഓഫിസർ കെ.എം. ജോമി, മീഞ്ചന്ത അസി. സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ്കുമാർ, ലീഡിങ് ഫയർമാന്മാരായ പി.എം. അനിൽകുമാർ, ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് യൂനിറ്റ് ഫയർഫോഴ്സ് സംഘം ഒന്നേകാൽ മണിക്കൂർ നേരത്തെ ശ്രമത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്ന് കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story