Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലോത്സവ ലഹരിയിൽ

കലോത്സവ ലഹരിയിൽ അത്തോളി

text_fields
bookmark_border
അത്തോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവം അത്തോളിയെ ഉത്സവ പ്രതീതിയാക്കി. അഞ്ചു ദിവസങ്ങളിലായി 11 വേദികളിൽ 3500ഓളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവ നഗരി ജനങ്ങളെക്കൊണ്ടു നിറഞ്ഞു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ജി.എൽ.പി.എസ് കോതമംഗലം, യു.പി വിഭാഗത്തിൽ പൊയിൽക്കാവ് ഹൈസ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ ജി.വി.എം.എച്ച്.എസ് കൊയിലാണ്ടി എന്നിവ മുന്നിട്ടു നിൽക്കുകയാണ്. യു.പി വിഭാഗം സംസ്കൃത മത്സരത്തിൽ അരികുളം യു.പി സ്കൂൾ, എച്ച്.എസ് വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഒന്നാംസ്ഥാനം നേടി. അറബിക് മത്സരത്തിൽ യു.പി വിഭാഗത്തിൽ വേളൂർ ജി.എം.യു.പി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ ഇലാഹിയ കാപ്പാട് എന്നിവർ ഒന്നാം സ്ഥാനം നേടി. കലോത്സവം ബുധനാഴ്ച സമാപിക്കും. സമാപന സമ്മേളനം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ തർജനി എന്ന സപ്ലിമ​െൻറ് പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ -എസ്.എസ്.എൽ.സി കോഒാഡിനേഷൻ ചെയർമാൻ സാജിദിന് നൽകി പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story