Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഘോര ശബ്​ദവുമായി...

ഘോര ശബ്​ദവുമായി ബൈക്കുകൾ: 30 പേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
കോഴിക്കോട്: സൈലൻസറുകളിൽ മാറ്റങ്ങൾ വരുത്തി ഘോരശബ്ദം പുറപ്പെടുവിക്കുന്ന ബൈക്കുകൾക്കെതിരെ കർശന നടപടിയുമായി മോേട്ടാർ വാഹനവകുപ്പ്. ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ 30 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. മോട്ടോർ സൈക്കിളിൽ അമിത ശബ്്ദം പുറപ്പെടുവിക്കുന്നവ ഉപയോഗിച്ചാൽ ശക്തമായ നടപടികൾ എടുക്കുമെന്ന് കോഴിക്കോട് ആർ.ടി.ഒ സി.ജെ. പോൾസൺ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ മോേട്ടാർ വകുപ്പ് അധികൃതർ നവംബർ രണ്ടുമുതൽ ഒമ്പതുവരെയായിരുന്നു പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ നാലു വാഹനങ്ങൾ, ടാക്സ് അടക്കാത്ത 23 വാഹനങ്ങൾ, എയർഹോൺ ഘടിപ്പിച്ച 30 വാഹനങ്ങൾ എന്നിവയും പിടികൂടി നടപടിയെടുത്തു. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച 99 പേർ, ലൈസൻസില്ലാതെ വാഹനമോടിച്ച ആറുപേർ എന്നിവർക്കെതിരെയും ശിക്ഷാനടപടി സ്വീകരിച്ചു. വിവിധ വാഹനങ്ങളിൽനിന്നായി 8,55,950 രൂപ പിഴയിനത്തിൽ ഈടാക്കി. റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story