Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യവിഷബാധ: 19...

ഭക്ഷ്യവിഷബാധ: 19 വിദ്യാര്‍ഥികള്‍ ചികിത്സയില്‍

text_fields
bookmark_border
മാനന്തവാടി: ഭക്ഷ്യവിഷബാധയെ തുടർന്ന് 19 വിദ്യാർഥികൾ ചികിത്സയിൽ. തൊണ്ടര്‍നാട് മട്ടിലയം വിവേകാനന്ദ ട്രൈബല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാർഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, പനി, തലവേദന ലക്ഷണങ്ങളോടെയാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാർഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പത്ത് കുട്ടികളെ ആദ്യം വെള്ളമുണ്ട പി.എച്ച്.സിയിലും പിന്നീട് ഇവരില്‍ അഞ്ചു കുട്ടികളെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തി പരിശോധന നടത്തിയതില്‍ രോഗലക്ഷണം കണ്ട 14 കുട്ടികളെ കൂടി ജില്ല ആശുപത്രിയിലേക്ക് അയക്കുകയും ചെയതു. ഇതോടെ 19 കുട്ടികള്‍ ഇപ്പോള്‍ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളമുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ചുപേരെ പ്രാഥമിക ചികിത്സക്കുശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ആദിവാസി കുട്ടികളാണ് ഇവിടെ ഹോസ്റ്റലില്‍നിന്ന് പഠനം നടത്തുന്നത്. ഹോസ്റ്റലില്‍നിന്നുള്ള ചോറ്, കടല കറി എന്നിവയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ആരോഗ്യ വകുപ്പി​െൻറ കണ്ടെത്തൽ. ഇതി​െൻറ ഭാഗമായി ഭക്ഷണത്തി​െൻറ സാമ്പിളും കിണറിലെ കുടിവെള്ളവും പരിശോധനക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story