Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എഡ് പരീക്ഷ;...

ബി.എഡ് പരീക്ഷ; നാദാപുരം ട്രെയിനിങ്​​ കോളജിനു മികച്ച ജയം

text_fields
bookmark_border
നാദാപുരം: ടി.ഐ.എം ബി.എഡ്‌ ട്രെയിനിങ് കോളജിന് ബി.എഡ്‌ പരീക്ഷയിൽ മികച്ച വിജയം. വിജയികളായ എല്ലാവർക്കും ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഏഴു പേർക്ക് ഡിസ്റ്റിങ്ഷനുമുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിൽ ബി.എഡ് കോഴ്സ് കാലാവധി രണ്ടു വർഷമാക്കിയ ശേഷം നടന്ന ആദ്യ പരീക്ഷയാണിത്. വിജയികളെ കോളജ് മാനേജ്‌മ​െൻറും സ്റ്റാഫും അനുമോദിച്ചു. പുസ്തക നിധി സമാഹരണം നാദാപുരം: സി.സി.യു.പി സ്കൂളിൽ ക്ലാസ് ലൈബ്രറി നവീകരണത്തിന് പുത്തനുണർവേകി പുസ്തക നിധി സമാഹരണം. രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പുസ്തക നിധിയിലേക്ക് സംഭാവന നൽകി. നിധി സമാഹരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുസ്തക നിധി സമർപ്പണം മണ്ണംപൊയിൽ കാർത്യായനി അമ്മ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് എ.കെ. നാണു അധ്യക്ഷത വഹിച്ചു. മാനേജർ കെ. ബാലകൃഷ്ണൻ, പ്രധാനാധ്യാപകൻ ബി. രവീന്ദ്രൻ, കെ. ഹേമചന്ദ്രൻ, കെ.പി. മോഹിനി, സി. സരസ്വതി, കളത്തിൽ മൊയ്തു ഹാജി, രാജലക്ഷ്മി, ടി. ബാബു, കണിയാങ്കണ്ടി അബ്ദുല്ല, സി.എച്ച്. ഇബ്രാഹിം, അനു പാട്യം, കെ. വേണുഗോപാലൻ, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story