Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെൽകൃഷിയിൽ നൂറു​മേനി...

നെൽകൃഷിയിൽ നൂറു​മേനി വിളവെടുപ്പുമായി വിദ്യാർഥികൾ

text_fields
bookmark_border
വളയം: നെൽകൃഷിയും വയലേലകളും അന്യമാവുമ്പോൾ തരിശുഭൂമിയിലെ നൂറുമേനി വിളവുമായി വിദ്യാർഥികൾ. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിലാണ് പൂവംവയലിലെ ഒന്നരയേക്കറോളം വരുന്ന ഭൂമിയിൽ നെൽകൃഷിയിറക്കിയത്. കൊയ്ത്തുപാട്ടി​െൻറ ഈരടികളുമായി 40ഓളം വിദ്യാർഥികളും കുടുംബശ്രീ അംഗങ്ങളും കൊയ്തുതുടങ്ങിയതോടെ കൂട്ടിന് നാട്ടുകാരുമെത്തിയത് കൊയ്ത്ത് ഉത്സവമായി മാറി. കൃഷി വകുപ്പി​െൻറയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് വിദ്യാർഥികൾ കൃഷിയിറക്കിയത്. കൊയ്ത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ, സ്ഥിരസമിതി അംഗം പി.എസ്. പ്രീത, എ.കെ. രവീന്ദ്രൻ, അജിത, വി.കെ. രവീന്ദ്രൻ, കൃഷി അസി. ഡയറക്ടർ ഇബ്രാഹിം, കൃഷി ഓഫിസർ അശ്വതി, വിസ്മയ, എൻ.എസ്.എസ് കോഓഡിനേറ്റർ എൻ.ആർ. ഷബിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story