Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രാദേശിക കോൺഗ്രസ്...

പ്രാദേശിക കോൺഗ്രസ് നേതാവിനുനേരെ ആക്രമണം

text_fields
bookmark_border
മാനന്തവാടി: കോൺഗ്രസ് പ്രാദേശിക നേതാവിനുനേരെ രാത്രി അജ്ഞാത​െൻറ ആക്രമണം. വെള്ളമുണ്ട വാർഡ് കോൺഗ്രസ് പ്രസിഡൻറും മംഗലശ്ശേരി വനസംരക്ഷണ സമിതി പ്രസിഡൻറുമായ വെള്ളമുണ്ട മംഗലശ്ശേരി പീടികയിൽ വിജയനാണ് (47) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എേട്ടാടെയാണ് വിജയനുനേരെ ആക്രമണമുണ്ടായത്. രാത്രി സുഹൃത്തി​െൻറ ബൈക്കിൽ എത്തിയശേഷം കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ ഏച്ചികൊല്ലിക്കു സമീപംെവച്ച് ഒരാൾ വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നെന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയൻ പറഞ്ഞു. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമി ഓടിമറിഞ്ഞു. വിജയ‍​െൻറ തലക്കും കൈകൾക്കും, വയറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വെള്ളമുണ്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലി പശുവിനെ കൊന്നു സുൽത്താൻ ബത്തേരി: നമ്പീശൻ കവലയിൽ പുലി പശുവിനെ ആക്രമിച്ച് കൊന്നു. ബത്തേരി ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നു കിടക്കുന്ന പ്രദേശമായ നമ്പീശൻ കവലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നമ്പീശൻ കവലയിലെ റോഡിരികിൽ മേയാൻവിട്ട പശുവിനെയാണ് പുലി ആക്രമിച്ചത്. വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തി-.
Show Full Article
TAGS:LOCAL NEWS 
Next Story