Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യജീവി ആക്രമണത്തിൽ...

വന്യജീവി ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു

text_fields
bookmark_border
സുൽത്താൻ ബത്തേരി: രണ്ടിടങ്ങളിലായുണ്ടായ വന്യജീവി ആക്രണത്തിൽ രണ്ടു പശുക്കൾ ചത്തു. ബീനാച്ചി അരിവയലിലാണ് വന്യമൃഗത്തി​െൻറ ആക്രമത്തിൽ പശു ചത്തത്. താന്നിമല ബാലകൃഷ്ണ‍​െൻറ കറവപ്പശുവാണ് ചത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുല്ലുതീറ്റാനായി ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന സ്ഥലത്ത് കെട്ടിയിരുന്ന പശുവിനെ വന്യമൃഗം ആക്രമിച്ച് കൊല്ലുകയായിരുന്നു. പാൽകറക്കുന്നതിനായി പശുവിനെ അഴിച്ചുകെട്ടാൻ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. പുലിയാണ് പശുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. വടക്കനാട് കടുവ പശുവിനെ ആക്രമിച്ച് കൊന്നതാണ് രണ്ടാമത്തെ സംഭവം. പച്ചാടി കോളനിയിലെ തോണ്ടെന​െൻറ മകൻ സണ്ണിയുടെ പശുവിനെയാണ് കടുവ പിടികൂടിയത്. സണ്ണിയുടെ സഹോദരി ഉച്ചക്കു പശുവിനെ മേയാൻ വിട്ടപ്പോഴാണ് കടുവ ആക്രമിച്ചത്. പശുവിനെ പിടികൂടുന്നത് കണ്ട നാട്ടുകാർ ഒച്ചയുണ്ടാക്കിയതിനെ തുടർന്ന്, കടുവ മടങ്ങി പോവുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story