Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കുപണ്ടം...

മുക്കുപണ്ടം പണയംവെച്ച്​ തട്ടിപ്പ്: മുഖ്യപ്രതി അറസ്​റ്റിൽ

text_fields
bookmark_border
കൊയിലാണ്ടി: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പാലക്കാട് കണ്ണാടി കുന്നംപറമ്പ് ചന്ദ്രബാബു (40) ആണ് പിടിയിലായത്. മൂടാടി സർവിസ് സഹകരണ ബാങ്കി​െൻറ മൂടാടി ശാഖയിൽനിന്ന് നാലു തവണകളായി നാലു ലക്ഷത്തോളം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. ഭർത്താക്കൻമാരില്ലാത്ത സ്ത്രീകൾ, പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾ എന്നിവരെ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. കേസിലെ ഒന്ന്, രണ്ട് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ആന്ധ്രപ്രദേശിൽ നിർമിച്ച മുക്കുപണ്ടങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. പ്രിൻസിപ്പൽ എസ്.ഐ സി.കെ. രാജേഷ്, അഡീഷനൽ എസ്.ഐ വി.എം. മോഹൻദാസ്, എസ്.സി.പി.ഒ ഇ. ഗിരീഷ്, സി.പി.ഒ ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story