Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി ഉപജില്ല...

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം; സ്​റ്റേജിതര മത്സരങ്ങളും ചലച്ചിത്രമേളയും തുടങ്ങി

text_fields
bookmark_border
അത്തോളി: കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളും ചലച്ചിത്രമേളയും അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചലച്ചിത്ര നിരൂപകൻ ടി.ആർ. അബ്ദിജൻ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്പേയ്സ് അത്തോളി സെക്രട്ടറി അഷ്റഫ് ചീടത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ എസ്. അനിൽകുമാർ, ബിജു അത്തോളി, ഷിനിൽ ചില്ല, രാജേഷ് ബാബു എന്നിവർ സംസാരിച്ചു. സർക്കസ്, ദ കിഡ്, മോഡേൺ ടൈംസ്, ദ റെഡ് ബലൂൺ, വേദനക്കുള്ള മരുന്ന് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. സ്കൂൾ എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ, സ്പേയ്സ് അത്തോളി, ഇല കോഴിക്കോട് എന്നിവ ചേർന്നാണ് കലോത്സവ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ചലച്ചിത്രോത്സവം ഒരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story