Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭൂവുടമകൾക്ക്​ വാടക...

ഭൂവുടമകൾക്ക്​ വാടക നൽകണം ^എൻ.സി.പി

text_fields
bookmark_border
ഭൂവുടമകൾക്ക് വാടക നൽകണം -എൻ.സി.പി കോഴിക്കോട്: െഗയിൽ വാതക പൈപ്പ്ലൈൻ ഇടുന്നതുകാരണം ഭൂമി നഷ്ടപ്പെടുന്നവർക്ക് െസൻറ് ഒന്നിന് വാടക കണക്കാക്കി ചുരുങ്ങിയത് അമ്പത് വർഷമെങ്കിലും വാടക നൽകണമെന്നും അല്ലാത്ത പക്ഷം ഭൂമിയുടെ ഉടമസ്ഥാവകാശം ഗെയിൽ ഏറ്റെടുക്കണമെന്നും ഭൂമിക്ക് ഇന്നത്തെ മാർക്കറ്റ് വില നൽകണമെന്നും എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ന്യായമായ സമരത്തെ പൊലീസിനെകൊണ്ട് അടിച്ചമർത്തുന്ന രീതിയിൽ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.കെ. സാമി, അബ്ദുല്ല കുമാരനെല്ലൂർ, റസാക്ക് കൊടിയത്തൂർ, കെ.സി. ആലി, പി.കെ. വാസു, റഷീദ് എള്ളേങ്ങൽ, രാജേഷ് തൊണ്ടമ്മൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story