Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി അവരുണ്ടാവും...

ഇനി അവരുണ്ടാവും സ്നേഹപരിചരണം നൽകാൻ...

text_fields
bookmark_border
പേരാമ്പ്ര: വീടകങ്ങളിൽ തളക്കപ്പെട്ട സഹജീവികൾക്ക് സാന്ത്വന പരിചരണം നൽകാൻ ഇനി പേരാമ്പ്ര ബി.ആർ.സിക്കു കീഴിലെ വിദ്യാർഥിക്കൂട്ടവും. സാന്ത്വനപരിചരണ മേഖലയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായ് 'സ്നേഹപൂർവം ചങ്ങാതിക്കൂട്ടം' പദ്ധതി പേരാമ്പ്രയിൽ ആരംഭിച്ചു. വളൻറിയർമാർക്കുള്ള ശിൽപശാല എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ ജി. രവി, വി. വിപന്യ എന്നിവർ ക്ലാസെടുത്തു. ബി.പി.ഒ കെ. ശ്രീധരൻ പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര ബി.ആർ.സി പരിധിയിലെ 23 വിദ്യാലയങ്ങളിലായി 33 കുട്ടികളുടെ വീടുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. ശിശുദിനത്തിൽ, കിടപ്പിലായ കുട്ടികളുടെ വീടുകളിൽ ആഘോഷം സംഘടിപ്പിക്കും. വായിക്കാൻ കഴിയുന്നവർക്ക് പുസ്തകക്കിറ്റ് സമ്മാനമായി നൽകും. അതത് വിദ്യാലയങ്ങളിലെ ചങ്ങാതിക്കൂട്ടവും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും. അടുത്തഘട്ടത്തിൽ ബി.ആർ.സി പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും 'സ്നേഹപൂർവം ചങ്ങാതിക്കൂട്ടം' വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ശിൽപശാലയിൽ 23 അധ്യാപകരും 46 കുട്ടികളും പങ്കെടുത്തു. പേരാമ്പ്ര ബി.ആർ.സി ഹാളിൽ നടന്ന പരിപാടിയിൽ പി.കെ. ദിവ്യ സ്വാഗതവും, എൻ. ഷൈജ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story