Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസ്ത്രീകളുടെ...

'കുടുംബസ്ത്രീ'കളുടെ ചോക്ലറ്റിന് ഇനി മധുരം കൂടും

text_fields
bookmark_border
കോഴിക്കോട്: നഗരത്തി​െൻറ നാവിന് പുതുമയുടെ രുചിക്കൂട്ടൊരുക്കി തുടങ്ങിയ കുടുംബശ്രീയുടെ ചോക്ലറ്റ്-കേക്ക് നിർമാണ സംരംഭത്തിന് ഇനി പുതുവഴി. നോർത്ത് സി.ഡി.എസിനു കീഴിലെ അയൽക്കൂട്ട സംരംഭമായ സോയ് ചോക്ലറ്റ്, കേക്ക് നിർമാണ യൂനിറ്റ്, റീട്ടെയിൽ ഒൗട്ട്ലറ്റ് സ​െൻറർ എന്നിവയുടെ ഉദ്ഘാടനം ബിലാത്തിക്കുളം മിഷാൽ ബിൽഡിങ്ങിൽ ശനിയാഴ്ച രാവിലെ 10ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീര ദർശക് എന്നിവർ നിർവഹിക്കും. വീടുകളിൽവെച്ച് ഓർഡർ അനുസരിച്ച് കൈകൊണ്ട് ഉണ്ടാക്കിയിരുന്ന ചോക്ലറ്റും കേക്കുകളും ഇക്കഴിഞ്ഞ ഏപ്രിലിലാണ് സോയ് എന്ന ബ്രാൻഡിൽ വിപണിയിലെത്തിയത്. ഇതിനോടകം ജനപ്രീതിയാർജിച്ച ഉൽപന്നത്തിന് കൂടുതൽ വിപണനം ലക്ഷ്യമിട്ടാണ് നിർമാണ യൂനിറ്റ് തുടങ്ങുന്നത്. ചോക്ലറ്റ് നിർമാണത്തിനായി ഇറ്റാലിയൻ ബേസ്ഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപകരണങ്ങൾ ഹൈദരാബാദിൽനിന്നാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തെ വൻകിട ചോക്ലറ്റ് കമ്പനികളോട് കിടപിടിക്കാവുന്ന തരത്തിലുള്ള ഗുണമേന്മയാർന്ന ചോക്ലറ്റുകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. നട്ട്സ് ചോക്ലറ്റ്, ഡാർക് ചോക്ലറ്റ്, വൈറ്റ് ചോക്ലറ്റ്, മിൽക്കി ചോക്ലറ്റ്, പീനട്ട് ചോക്ലറ്റ് എന്നിങ്ങനെ അഞ്ചു തരം ചോക്ലറ്റുകളും ഡാർക്ക് ചോക്ലറ്റ് കേക്ക്, മിൽക് ചോക്ലറ്റ് കേക്ക്, വൈറ്റ് ചോക്ലറ്റ് കേക്ക് എന്നിങ്ങനെ മൂന്നു തരം കേക്കുകളുമാണ് ഇവിടെ നിർമിക്കുക. ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് ചോക്ലറ്റുകളും നിർമിക്കുന്നുണ്ട്. 40 ലക്ഷം രൂപ ചെലവിട്ടാണ് യൂനിറ്റ് സ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story