Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞാറക്കാട്ട്​ കോളനി...

ഞാറക്കാട്ട്​ കോളനി റോഡ്​ കൈയേറിയതായി പരാതി

text_fields
bookmark_border
ചേളന്നൂർ: ഞാറക്കാട്ട് കോളനിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ കൈയേറിയതായി പരാതി. കണ്ണങ്കര എടവലത്ത്താഴം ലക്ഷം വീട് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് 39 വർഷം മുമ്പ് വാങ്ങിയ കോളനി റോഡാണ് കൈയേറിയത്. ഇരുപതോളം ദലിത് കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഇതിൽ ഏഴ് കുടുംബത്തിന് പട്ടയം ലഭിച്ചവരാണ്. റോഡ് സംബന്ധിച്ച രേഖകൾ പഞ്ചായത്തിലും വില്ലേജിലും ഇല്ലെന്നാണ് 17ാം വാർഡ് അംഗം അന്വേഷിച്ചപ്പോൾ മനസ്സിലായതത്രെ. ഇതി​െൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല കലക്ടർക്കും കോളനി കമ്മിറ്റി ഒപ്പുശേഖരിച്ച് പരാതി നൽകിയിരുന്നു. റീ സർവേ ചെയ്ത് സ്ഥലം തിട്ടപ്പെടുത്താൻ പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വരെ അപേക്ഷ നൽകിയതാണെന്നും എസ്.സി പ്രമോട്ടറുടെ ശ്രദ്ധയിൽ പെടുത്തിയതായും കോളനി കൺവീനർ അനിൽകുമാർ ഞാറക്കാട്ട് പറഞ്ഞു. ദലിത് കോളനി കൈയേറിയതായി കാണിച്ച് പട്ടികജാതി വകുപ്പ് മന്ത്രിക്കും മനുഷ്യാവാകാശ കമീഷനും പിന്നാക്ക വിഭാഗ കമീഷനും പരാതി നൽകുമെന്നും അനിൽകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story