Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹകരണ വാരാഘോഷം; വിളംബര ...

സഹകരണ വാരാഘോഷം; വിളംബര ജാഥ നടത്തി

text_fields
bookmark_border
ഫറോക്ക്: 14ന് കോഴിക്കോട്ട് നടക്കുന്ന 64-ാമത് സഹകരണ വാരാഘോഷത്തി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിളംബര ജാഥ ഫറോക്കിൽ നടന്നു. ഫറോക്ക് ചുങ്കം മുതൽ ഫറോക്ക് ടൗൺ വരെ നടന്ന വിളംബര ജാഥയിൽ നിരവധി സഹകരണ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു. ശിങ്കാരിമേളം, തെയ്യം, ചെണ്ട, നാദസ്വരം, കോൽക്കളി, മുത്തു കടകൾ തുടങ്ങിയവ ജാഥക്ക് കൊഴുപ്പേകി. യൂനിറ്റ് ഇൻസ്പെക്ടർ കെ. ഹരിഹരൻ, പ്രസിഡൻറുമാരായ എ. ബാലകൃഷ്ണൻ, വിജയൻ മേനോൻ, കെ. രാജീവ്, പി.എ. വാരിദ്, കെ.എം. ബഷീർ, കെ.കെ. മുഹമ്മദ് കോയ, കെ. ലീലാവതി, കെ. ഉഷ, കെ. ശശിധരൺ, സി.പി. ബാവ, എം. ചായിച്ചുട്ടി, ടി.പി. ശശിധരൻ, സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story